കാസര്‍കോട്: കൂടുതല്‍ സ്വര്‍ണ്ണം ആവശ്യപ്പെട്ട് നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്ന പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബംബ്രാണ, കൊടിയമ്മ, ഛത്രംപ്പള്ളയിലെ ആയിഷാബീബി (25)യുടെ പരാതി പ്രകാരം ഭര്‍ത്താവ് കൊടിയമ്മ, പൂക്കാര വീട്ടില്‍ ജാഫര്‍ സാദിഖ്, ഭര്‍തൃമാതാവ് ആയിഷ എന്നിവര്‍ക്കെതിരെയാണ് കുമ്പള പൊലീസ് കേസെടുത്തത്.
2022 ഒക്ടോബര്‍ 23ന് ആണ് ജാഫര്‍ സാദിഖും ആയിഷബീബിയും മതാചാര പ്രകാരം വിവാഹിതരായത്. കല്യാണം കഴിഞ്ഞ് മൂന്നു മാസം കഴിഞ്ഞതു മുതല്‍ 2026 മെയ് 19വരെ ഭര്‍ത്താവും ഭര്‍തൃമാതാവും കൂടുതല്‍ സ്വര്‍ണ്ണം ആവശ്യപ്പെട്ട് പീഡിപ്പിക്കുകയാണെന്നു ആയിഷാബീബി നല്‍കിയ പരാതിയില്‍ പറഞ്ഞു.






