അമേരിക്കന്‍ പൊലീസ് ഓഫീസറുടെ വ്യാജ യൂണിഫോം ധരിച്ച് വ്യാജ പൊലീസ് വാഹനത്തില്‍ കറങ്ങി നടന്ന എല്‍സാല്‍വദോര്‍ സ്വദേശി പിടിയില്‍

പി പി ചെറിയാന്‍

ടെക്‌സസ്: പൊലീസ് ഓഫീസറുടെ വ്യാജ യൂണിഫോം ധരിച്ച് വ്യാജ പൊലീസ് വാഹനത്തില്‍ കറങ്ങി നടന്ന എല്‍സാല്‍വദോര്‍ സ്വദേശി ജുവാന്‍ ക്രൂസ് ഗാസിയ (39) എന്നയാളെ അമേരിക്കന്‍ പൊലീസ് അറസ്റ്റ് ചെയ്തു.
ഈസ്‌റ്റെക്‌സ് ഫ്രീ വേയിലെ ട്രാഫിക് സിഗ്‌നലിലൂടെ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷം ധരിച്ച് കാറിന്റെ മുന്നിലും പിന്നിലും പൊലീസ് എന്നും വശങ്ങളില്‍ ഫെഡറല്‍ പാസ്റ്റര്‍ ജുവാന്‍ ക്രൂസ് എന്നും എഴുതിയ ടൊയോട്ട കാംറി കാര്‍ ഓടിച്ചു പോകുന്നത് കണ്ട് അമേരിക്കന്‍ പൊലീസ് സംശയത്തില്‍ കാര്‍ തടഞ്ഞു. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ താനൊരു പൊലീസ് ഓഫീസര്‍ ആണെന്ന് ധൈര്യസമേതം അയാള്‍ യഥാര്‍ത്ഥ പൊലീസിനോട് പറഞ്ഞു. അക്കാര്യം പൊലീസിന് ബോധ്യപ്പെടുത്തുന്നതിന് ഡിറ്റക്ടീവ് പൊലീസ് ഓഫീസര്‍ ന്യൂയോര്‍ക്ക് എന്ന് രേഖപ്പെടുത്തിയ വ്യാജ തിരിച്ചറിയല്‍ കാര്‍ഡും ഇയാള്‍ പൊലീസിന് നല്‍കി.

തുടര്‍ന്ന് പൊലീസ് കൂടുതല്‍ വിവരങ്ങള്‍ ആരായാന്‍ തുടങ്ങിയതോടെ കുടുങ്ങും എന്നു ഉറപ്പായതിനാല്‍ താന്‍ പള്ളിയിലെ ഒരു പൊലീസ് ഓഫീസര്‍ ആണെന്ന് പൊലീസിനോട് തിരുത്തി പറഞ്ഞു. വ്യാജരേഖ ഉണ്ടാക്കിയതിനും ആള്‍മാറാട്ടം നടത്തിയതിനും പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു. ഇയാളുടെ അമേരിക്കയിലെ യാത്രയും തടഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പുലരി അരവത്തിന്റെ നാട്ടി മഹോത്സവം ജൂലൈ 5ന്; ശിവാനന്ദ പുത്തിഗെക്കും യമുന കവ്വായിക്കും ജീവനം ജൈവ വൈവിധ്യ സമിതി കുറ്റിക്കോലിനും വിത്താള്‍ പുരസ്‌കാരങ്ങൾ, കെടിഎസ് പനയാല്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് ഹരിതശ്രീ
Scroll to top

You cannot copy content of this page