എവറസ്റ്റ് കൊടുമുടി കീഴടക്കി മടങ്ങുന്നതിനിടെ രണ്ട് ഇന്ത്യന്‍ പര്‍വതാരോഹകര്‍ മരിച്ചു

ന്യൂഡല്‍ഹി: എവറസ്റ്റ് കൊടുമുടി കീഴടക്കി മടങ്ങുന്നതിനിടെ രണ്ട് ഇന്ത്യന്‍ പര്‍വതാരോഹകര്‍ മരിച്ചു.
നേപ്പാളിലെ എക്‌സ്‌പെഡിഷന്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ ഋഷി ഭണ്ഡാരിയാണ് ഇക്കാര്യം അറിയിച്ചത്. അരുണ്‍ കുമാര്‍ തിവാരി, സന്ദീപ് ആരെ എന്നിവരാണ് മരിച്ചത്.

ഇറങ്ങുന്നതിനിടെ കടുത്ത ക്ഷീണവും ശ്വാസതടസവും അനുഭവപ്പെട്ടാണ് ഇരുവരും മരിച്ചത്. കൂടെയുണ്ടായിരുന്ന ഗൈഡുകള്‍ ഇവര്‍ക്ക് വേണ്ട പരിചരണം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നാണ് വിവരം.

21 കാരിയായ സാനിക ഷായും അതിര്‍ത്തി സുരക്ഷാ സേനയിലെ വനിതാ പര്‍വതാരോഹക സംഘവും ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാര്‍ എവറസ്റ്റ് കീഴടക്കി വിജയിച്ചതിന്റെ ആഹ്‌ളാദത്തിനിടെയാണ് രണ്ട് പര്‍വ്വതാരോഹകരുടെ മരണം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page