ചെർക്കള: ചെർക്കള മുഹിയുദ്ദീൻ വലിയ ജുമാ മസ്ജിദ് കമ്മിറ്റി ഭാരവാഹികളായി ഹാജി ചെർക്കള മുഹമ്മദ്(പ്രസി), നാസർ ചെർക്കളം (ജന.സെക്ര) ,കെ അബ്ദുല്ലക്കുഞ്ഞി ചെർക്കള (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു.മറ്റു ഭാരവാഹികൾ: ബഷീർ കനിയടുക്കം, സിർസി അബ്ദുല്ലക്കുഞ്ഞി, അഹ്‌മദ് മല്ലം,ഇസ്മായിൽ ഹാജി (വൈ. പ്രസി.), സി എച്ച് എം അഷ്‌റഫ്, ഖാലിദ് ചെർക്കള, ഷാഫി ഇറാനി (സെക്ര).മുൻ പ്രസിഡൻ്റ് എ അബ്ദുല്ലക്കുഞ്ഞി അധ്യക്ഷത വഹിച്ചു. ചെർക്കളയിൽ ചേർന്ന ജനറൽബോഡി യോഗം സംയുക്ത ജമാഅത്ത് വൈസ് പ്രസിഡൻ്റ് സിഎച്ച് മുഹമ്മദ് കുഞ്ഞി ചായിൻ്റടി ഉദ്ഘാടനം ചെയ്തു. ഖത്തീബ് ഷമീസ് ഖാൻ മുഖ്യ പ്രഭാഷണം നടത്തി.







