സമ്മർ ആർട്ട്എക്സിബിഷൻ ആരംഭിച്ചു

കാഞ്ഞങ്ങാട്:ഐറിസ്ആർട്ട് സെന്ററിന്റെ നേതൃത്വത്തിൽകാഞ്ഞങ്ങാട് ലളിത കലാ അക്കാദമി ആർട്ട് ഗാലറിയിൽ ആരംഭിച്ച സമ്മർ ആർട്ട് എക്സിബിഷൻഉജ്വല ബാല്യ പുരസ്കാരം ജേതാവ്ഇഷാന എസ് പാൽചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 45 കുട്ടികൾ പ്രദർശനത്തിൽ പങ്കെടുക്കുന്നു.താളുകൾ മറിച്ചു നോക്കാൻ പറ്റുന്ന രീതിയിൽകുട്ടികൾ തയ്യാറാക്കിയ സ്കെച്ചു ബുക്കുകൾ,ഉണങ്ങിയ ഇലകളിൽ പെയിന്റ് ചെയ്ത് മനോഹരമാക്കിയ കലാവസ്തുക്കൾ,കാൻവാസ്, പേപ്പർ, തുണി തുടങ്ങിയ പ്രതലങ്ങളിൽ അക്രിലിക്‌ ഉപയോഗിച്ച്‌ വരച്ചഅമൂർത്ത ചിത്രങ്ങൾ തുടങ്ങി വ്യത്യസ്ഥ മാധ്യമങ്ങളിൽ രചിച്ച കലാ സൃഷ്ടികൾ പ്രദർശനത്തിൽഉൾപ്പെടുന്നു.പത്ര താളുകൾ മാഗസിൻ, കാർഡ് ബോർഡ്എന്നിവ കൊണ്ട്സപ്തന നിർമ്മിച്ച ചിത്ര പുസ്തകം,ജോന അരുൺ വരച്ച ഇലസ്ട്രേഷൻ ചിത്രങ്ങൾ, നിഹാരയുടെ പ്രകൃതി ദൃശ്യം, ആരവ് അനിൽ വരച്ച അമൂർത്ത ചിത്രം, നൂപുരയുടെഡൂഡിൽ ആർട്ട്, അഭിരാം വരച്ച ചുരുൾ ചിത്രം, അഭിരാമിയുടെ കാർട്ടൂൺ ചിത്രങ്ങൾ തുടങ്ങിയവപ്രദർശനത്തിനെത്തിയ ആസ്വാദകരുടെ ശ്രദ്ധ പിടിച്ചു പറ്റി.പ്രദർശനം 23 ന് സമാപിക്കും

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page