കോഴിക്കോട്: 12 വയസ്സുകാരന് കുറുക്കന്റെ കടിയേറ്റു. ഇന്ന് ഉച്ചയ്ക്ക് പള്ളിയില്‍ പോയി മടങ്ങുമ്പോഴാണ് കുട്ടിക്ക് കടിയേറ്റത്. ഇരു കാലുകളിലും കടിയേറ്റ വിദ്യാര്‍ത്ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അവധിയായതിനാല്‍ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു കുട്ടി. മറ്റു കുട്ടികള്‍ക്കൊപ്പം പള്ളിയില്‍ പോയി മടങ്ങുന്നതിനിടെയാണ് കടിയേറ്റത്. പ്രദേശത്ത് കുറുക്കന്മാരുടെ ശല്യം ഉണ്ടെങ്കിലും ഇത് ആദ്യമായാണ് ഒരാള്‍ക്ക് കടിയേല്‍ക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.







