മുന്‍ മുഖ്യമന്ത്രി പിണറായിക്കു മുന്‍ പാര്‍ട്ടി സഖാവ് ജി സുധാകരന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധികാരമോഹിയും കുലംകുത്തിയുമെന്ന് അധിക്ഷേപിച്ച മുന്‍ സി പി എം നേതാവും 16-ാം നിയമസഭയുടെ ആദ്യ സമ്മേളനത്തിന്റെ പ്രോടേം സ്പീക്കറുമായ ജി സുധാകരനു മുന്നില്‍ എം എല്‍ എയായി സത്യപ്രതിജ്ഞ ചെയ്തു.സത്യപ്രതിജ്ഞയ്ക്കു ശേഷം സ്പീക്കറുടെ ഇരിപ്പിടത്തിലെത്തിയ പിണറായി ജി സുധാകരനെ അഭിവാദ്യം ചെയ്തു. പ്രോടേം സ്പീക്കര്‍ ജി സുധാകരന്‍ പിണറായിയെ ഹസ്തദാനം ചെയ്തു.ദീര്‍ഘകാലം ഒരുമിച്ചു പ്രവര്‍ത്തിക്കുകയും പിന്നീട് ജി സുധാകരനെ സംഘടനയില്‍ താഴ്ത്തിക്കെട്ടി നിഷ്‌ക്രിയനാക്കാന്‍ ശ്രമിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു സുധാകരന്‍ ഈ …