ബെംഗളൂരുവില്‍ മലയാളി പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി; ബത്തേരി സ്വദേശിക്കെതിരെ കേസ്

ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളി പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതായി പരാതി. കഫെയില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന കോട്ടയം സ്വദേശിയായ 20 കാരിയാണ് സുഹൃത്തുക്കളുടെ താമസസ്ഥലത്ത് വച്ച് പീഡനത്തിനിരയായത്. മഡിവാളയില്‍ താമസിക്കുന്ന ബത്തേരി സ്വദേശി ഹൈനസിനെതിരെ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കി.

ഈ മാസം 12ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. തൊട്ടടുത്ത ദിവസം പൊലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും പരാതി സ്വീകരിച്ചില്ലെന്ന് പെണ്‍കുട്ടി ആരോപിച്ചു. തുടര്‍ന്ന് ഡിസിപിക്ക് പരാതി നല്‍കിയ ശേഷമാണ് പൊലീസ് കേസെടുക്കാന്‍ തയ്യാറായതെന്നു പെണ്‍കുട്ടി പറഞ്ഞു. പൊലീസ് സ്റ്റേഷനില്‍ വച്ച് പരാതിയില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ കൊല്ലും എന്നുപറഞ്ഞ് പ്രതി ഭീഷണിപ്പെടുത്തുകയും അവിടെ നിന്ന് ഇറങ്ങിയതിനു പിന്നാലെ വീട് കയറി ആക്രമിച്ചുവെന്നും പെണ്‍കുട്ടി പറഞ്ഞു.

പീഡനം നടന്ന് ആറ് ദിവസത്തിനു ശേഷമാണ് വൈദ്യപരിശോധന നടത്തിയത്. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും വൈദ്യപരിശോധന നടത്താന്‍ പൊലീസ് തയാറായില്ല. കേസ് ഒത്തുതീര്‍ക്കാന്‍ പൊലീസ് തനിക്ക് മേല്‍ സമ്മര്‍ദം ചെലുത്തിയെന്നും പെണ്‍കുട്ടി ആരോപിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page