പാലക്കാട്: കുടുംബ വഴക്കിനിടെ ഭാര്യയെ ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. തടയാന്‍ ചെന്ന ബന്ധുക്കള്‍ക്കും കുത്തേറ്റു. ഒറ്റപ്പാലം മയിലുംപുറത്താണ് സംഭവം. മയിലുംപുറം പത്മശ്രീ പുത്തന്‍വീട്ടില്‍ സച്ചിന്‍, മോഹന്‍ കുമാര്‍, പത്മജ, വിഷ്ണുജിത്ത് എന്നിവര്‍ക്കാണ് കുത്തേറ്റത്. നെഞ്ചിലും മുതുകിലും കുത്തേറ്റ മോഹന്‍ കുമാറിന്റെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. സംഭവത്തില്‍ പത്മജയുടെ ഭര്‍ത്താവ് അനില്‍ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പത്മജ സ്വന്തം വീട്ടിലേക്ക് പോയ വൈരാഗ്യത്തെ തുടര്‍ന്നായിരുന്നു ആക്രമണം എന്ന് പൊലീസ് പറഞ്ഞു. ഭാര്യവീട്ടില്‍ എത്തിയ അനില്‍ കുമാര്‍ പത്മജയെ കത്തികൊണ്ട് കുത്തുന്നത് കണ്ട് തടുക്കാന്‍ ശ്രമിച്ചതാണ് സഹോദരന്‍ അടക്കമുള്ള ബന്ധുക്കള്‍. പരിക്കേറ്റവരെ വാണിയംകുളത്തെയും കണ്ണിയംപുറത്തെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.





