ചക്കയിടുന്നതിനിടെ പ്ലാവില്‍ നിന്ന് വീണ് 57കാരന്‍ മരിച്ചു

പാലക്കാട്: ചക്കയിടുന്നതിനിടെ പ്ലാവില്‍ നിന്ന് വീണ് 57കാരന്‍ മരിച്ചു. ശ്രീകൃഷ്ണപുരം കോട്ടപ്പുറം കൂടംതൊടി സുരേഷ് കുമാറാണ് (57) മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. വീട്ടില്‍ കഞ്ഞിക്കൊപ്പം കറി വയ്ക്കാന്‍ വേണ്ടി ചക്കയിടാന്‍ കയറിയതാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. മരത്തില്‍ കയറുന്നതിനിടെ ബാലന്‍സ് തെറ്റി താഴേക്ക് വീഴുകയായിരുന്നു.

പ്ലാവിന്റെ ചുവട്ടിലുണ്ടായിരുന്ന കല്ലില്‍ തല തട്ടി ഗുരുതരമായി പരിക്കേറ്റ സുരേഷ് കുമാറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കാര്യങ്കോട് പാലത്തിനു സമീപം റെയിൽപാളത്തിൽ മരം പൊട്ടിവീണു; മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകുന്നു, മംഗളൂരുലേക്കുള്ള പാസഞ്ചർ ട്രെയിനും, മംഗലാപുരം എക്സ്പ്രസും ചെറുവത്തൂരിൽ നിർത്തിയിട്ടു
Scroll to top

You cannot copy content of this page