ഇടുക്കി: ഓടിക്കൊണ്ടിരിക്കെ കെ.എസ്.ആര്‍.ടി.സി ബസിലേക്ക് കൂറ്റന്‍ പാറ അടര്‍ന്നുവീണ് യാത്രക്കാരന് പരിക്കേറ്റു. ഇടുക്കി പെരുവന്താനം നാല്‍പതാംമൈലില്‍ ഇന്ന് രാവിലെയാണ് അപകടം. കുമളി വഴി കോട്ടയത്തേക്ക് പോകുന്ന ബസിന്റെ പിറകുവശത്ത് കൂറ്റന്‍ പാറ പതിക്കുകയായിരുന്നു.
ബസിന്റെ പിന്‍സീറ്റില്‍ ഇരുന്ന പള്ളിക്കത്തോട് സ്വദേശി രാജുവിനാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. രാജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവ സമയത്ത് ബസില്‍ 50 ഓളം യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്ന് പറയുന്നു.






