ബേക്കലില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകരുടെ ആഹ്ലാദം അതിരുവിട്ടു; പടക്കം പൊട്ടിച്ച് പ്രടനം നടത്തി ഗതാഗതം തടസ്സപ്പെടുത്തി, 16 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: യു ഡി എഫ് സര്‍ക്കാര്‍ അധികാരമേറ്റതില്‍ ആഹ്ലാദം പ്രകടിപ്പിട്ട് മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ ബേക്കലില്‍ നടത്തിയ പ്രകടനം അതിരുവിട്ടു. പൊലീസിന്റെ നിര്‍ദ്ദേശം ലംഘിച്ച് പടക്കം പൊട്ടിക്കുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തതിന് 16 പേര്‍ക്കെതിരെ ബേക്കല്‍ പൊലീസ് സ്വമേധയാ കേസെടുത്തു.
ബേക്കല്‍ എസ് ഐ അഖില്‍ സെബാസ്റ്റ്യന്റെ പരാതിപ്രകാരം മുസ്ലീംലീഗ് പ്രവര്‍ത്തകരായ മുഹമ്മദ് കുഞ്ഞി, സുബൈര്‍, അബ്ദുല്‍ റഹ്‌മാന്‍, അബ്ദുല്ല കോട്ടക്കുന്ന്, എ സി അബ്ദുള്ള, അഷ്‌റഫ്, കണ്ടാല്‍ അറിയാവുന്ന മറ്റു പത്തുപേര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ബുധനാഴ്ച രാത്രി 8.15 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. പൊലീസിന്റെ അനുമതി ഇല്ലാതെ മൈക്ക് സെറ്റുകള്‍ ഉപയോഗിച്ച് ശബ്ദ ശല്യം ഉണ്ടാക്കുകയും നിയമവിരോധമായി സംഘം ചേര്‍ന്ന് പൊതുജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാകുന്ന തരത്തില്‍ പ്രകടനം നടത്തിയെന്നും ബേക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page