പാര്‍സല്‍ ഭക്ഷണത്തില്‍ എലിവിഷം കലര്‍ത്തി യുവാവിനെയും കുടുംബത്തെയും അപായപ്പെടുത്താന്‍ ശ്രമം; സംഭവം അണങ്കൂരിൽ , പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

കാസര്‍കോട്: പാര്‍സല്‍ ഭക്ഷണത്തില്‍ എലിവിഷം കലര്‍ത്തി യുവാവിനെയും കുടുംബത്തെയും അപായപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. കാസര്‍കോട്, അണങ്കൂര്‍, ടിവി സ്‌റ്റേഷന്‍ റോഡിലെ കലന്തര്‍ ഷാ (30)യുടെ പരാതിയില്‍ അബ്ദുല്‍ ഖാദര്‍ എന്നയാള്‍ക്കെതിരെ ടൗണ്‍ പൊലീസ് കേസെടുത്തു.
മെയ് 11ന് ആണ് കേസിനാസ്പദമായ സംഭവം. കലന്തര്‍ഷായുടെ സഹോദരനായ കബീറിനാണ് വിഷം കലര്‍ത്തിയ ഭക്ഷണം നല്‍കിയതെന്നു പരാതിയില്‍ പറഞ്ഞു. സംഭവത്തില്‍ അന്നു തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. വിഷം കലര്‍ന്ന ഭക്ഷണം പൊലീസ് ബന്തവസില്‍ എടുത്ത് കോഴിക്കോട്ടെ ആര്‍സിഇഎല്‍ ലാബിലേക്ക് പരിശോധനക്കയച്ചു. കഴിഞ്ഞ ദിവസം പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചു. ഭക്ഷണത്തില്‍ എലിവിഷം കലര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. എന്നാല്‍ വിശദമായ അന്വേഷണത്തില്‍ മാത്രമേ എവിടെ നിന്നാണ് ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയതെന്നു വ്യക്തമാവുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page