മുന്‍ മുഖ്യമന്ത്രി പിണറായിക്കു മുന്‍ പാര്‍ട്ടി സഖാവ് ജി സുധാകരന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധികാരമോഹിയും കുലംകുത്തിയുമെന്ന് അധിക്ഷേപിച്ച മുന്‍ സി പി എം നേതാവും 16-ാം നിയമസഭയുടെ ആദ്യ സമ്മേളനത്തിന്റെ പ്രോടേം സ്പീക്കറുമായ ജി സുധാകരനു മുന്നില്‍ എം എല്‍ എയായി സത്യപ്രതിജ്ഞ ചെയ്തു.
സത്യപ്രതിജ്ഞയ്ക്കു ശേഷം സ്പീക്കറുടെ ഇരിപ്പിടത്തിലെത്തിയ പിണറായി ജി സുധാകരനെ അഭിവാദ്യം ചെയ്തു. പ്രോടേം സ്പീക്കര്‍ ജി സുധാകരന്‍ പിണറായിയെ ഹസ്തദാനം ചെയ്തു.
ദീര്‍ഘകാലം ഒരുമിച്ചു പ്രവര്‍ത്തിക്കുകയും പിന്നീട് ജി സുധാകരനെ സംഘടനയില്‍ താഴ്ത്തിക്കെട്ടി നിഷ്‌ക്രിയനാക്കാന്‍ ശ്രമിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു സുധാകരന്‍ ഈ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. തിരഞ്ഞെടുപ്പു കാലത്തെ എതിര്‍ പ്രചരണവും അധിക്ഷേപങ്ങളും സ്വാഭാവികമായി തന്റെ പഴയ പാര്‍ട്ടിയില്‍ നിന്നു ഉയര്‍ന്നെങ്കിലും തിരഞ്ഞെടുപ്പില്‍ സി പി എം സ്ഥാനാര്‍ത്ഥിയെ അതിശയകരമായ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചു ജി സുധാകരന്‍ കോണ്‍ഗ്രസ് പിന്തുണയോടെ വീണ്ടും നിയമസഭാംഗമാവുകയുമായിരുന്നു.
ഇരു നേതാക്കളുടെയും ആദര പ്രകടനങ്ങള്‍ കേരളീയരുടെ മനസ്സില്‍ വ്യത്യസ്ത ചിന്തകള്‍ അവശേഷിപ്പിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page