കുമ്പള: അനധികൃതമായി കടത്തുകയായിരുന്ന പൂഴിയും അതു കടത്താനുപയോഗിച്ച ടിപ്പറും കുമ്പള എസ്‌ഐ അനന്ത കൃഷ്ണന്‍ പിടിച്ചു. ടിപ്പര്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തു. ടിപ്പര്‍ ഉടമയുള്‍പ്പെടെ രണ്ടു പേര്‍ക്കെതിരെ കൂടി കേസെടുത്തു.
ഇന്നലെ അര്‍ധരാത്രി ഷിറിയ പുഴയിലെ പാച്ചാണിയില്‍ നിന്നു കടത്തിക്കൊണ്ടു പോവുകയായിരുന്ന പൂഴി ഷിറിയ ഒളയത്തുവച്ചു കാറില്‍ സിവില്‍ ഡ്രസില്‍ എത്തിയാണ് എസ്‌ഐ അനന്തകൃഷ്ണന്‍ പിടികൂടിയത്. ടിപ്പര്‍ ഡ്രൈവര്‍ ബന്തിയോട് അടുക്കയിലെ മനോജ് കുമാറി (26)നെ അറസ്റ്റ് ചെയ്തു. ടിപ്പര്‍ ഉടമ ഒളയത്തെ സലിം, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു. മണല്‍കടത്തിനു ഡ്രൈവറെ പ്രേരിപ്പിച്ചുവെന്നതിനാണ് ഇവര്‍ക്കെതിരെ കേസ്. ഡ്രൈവറെ ഇന്നു കോടതിയില്‍ ഹാജരാക്കുമെന്നു പൊലീസ് പറഞ്ഞു.






