16-ാം കേരള നിയമസഭ ആദ്യ സമ്മേളനം തുടങ്ങി; അംഗങ്ങളുടെ സത്യപ്രതിജ്ഞ തുടരുന്നു; ജി സുധാകരന്‍ പ്രോടേം സ്പീക്കര്‍

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം പ്രോടേം സ്പീക്കര്‍ ജി സുധാകരന്റെ അധ്യക്ഷതയില്‍ ആരംഭിച്ചു.
രാവിലെ ഒമ്പതുമണിക്കാരംഭിച്ച സമ്മേളനത്തില്‍ നിയമസഭാംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടവര്‍ സത്യപ്രതിജ്ഞ ചെയ്ത് എം എല്‍ എമാരായി ചുമതലയേറ്റുകൊണ്ടിരിക്കുന്നു. മുസ്ലീംലീഗിലെ വി ഇ അബ്ദുല്‍ ഗഫൂറാണ് എം എല്‍ എയായി ആദ്യം സത്യപ്രതിജ്ഞ ചെയ്തത്.

മഞ്ചേശ്വരത്തു നിന്നുള്ള എ കെ എം അഷ്‌റഫ് കന്നഡയിലും ലീഗിന്റെ തന്നെ മറ്റൊരംഗമായ ഫൈസല്‍ ബാബു ഇംഗ്ലീഷിലും സത്യപ്രതിജ്ഞ ചെയ്തു. തളിപ്പറമ്പില്‍ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യയെ തോല്‍പ്പിച്ചു നിയമസഭാംഗമായി സഭയിലെത്തിയ സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറായിരുന്ന ടി വി ഗോവിന്ദന്‍ സത്യപ്രതിജ്ഞക്കു കാത്തിരിക്കുയായിരുന്ന മുന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഹസ്തദാനം നല്‍കിയ ശേഷമാണ് സത്യപ്രതിജ്ഞ ചെയ്തത്.
യു ഡി എഫ് അംഗങ്ങള്‍ ദൈവനാമത്തിലും ഇടത് അംഗങ്ങള്‍ സഗൗരവത്തിലും ആണ് സത്യപ്രതിജ്ഞ ചെയ്യുന്നത്.
അതേസമയം കോണ്‍ഗ്രസിലെ വി ടി ബല്‍റാം സഗൗരവത്തിലാണ് പ്രതിജ്ഞയെടുത്തത്.
സത്യപ്രതിജ്ഞാ ചടങ്ങ് തുടരുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page