പൊലീസുകാര്‍ക്ക് നേരെ അസഭ്യവര്‍ഷം; പിന്നാലെ ഏറ്റുമുട്ടല്‍; 2 ഇതര സംസ്ഥാന തൊഴിലാളികള്‍ കസ്റ്റഡിയില്‍

മലപ്പുറം: പൊലീസുകാര്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തിയ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ കസ്റ്റഡിയില്‍. മലപ്പുറം പെരിന്തല്‍മണ്ണയില്‍ നടന്ന സംഭവത്തില്‍ ഛത്തിസ് ഗഡ് സ്വദേശികളായ അലീഷ് തോപ്പര്‍, അങ്കിത് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പെരിന്തല്‍മണ്ണ സ്റ്റേഷനിലെ എസ്. ഐ അന്‍വറിന് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പെരിന്തല്‍മണ്ണ ടൗണില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം നടക്കുന്ന വിവരം അറിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തിയത്. പൊലീസ് എത്തിയിട്ടും സംഘര്‍ഷം തുടര്‍ന്നു. ഇതോടെ ഇരുവരേയും പിടിച്ചുമാറ്റാന്‍ ശ്രമിച്ചപ്പോള്‍ പൊലീസിന് നേരെ അസഭ്യ വര്‍ഷം നടത്തുകയും ഏറ്റുമുട്ടുകയുമായിരുന്നു. പിന്നീട് ഏറെ പണിപ്പെട്ടാണ് ഇവരെ പിടിച്ചുമാറ്റിയത്. തുടര്‍ന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page