മരിച്ചെന്ന് കരുതി അന്ത്യകര്‍മ്മങ്ങള്‍ നടത്തി അടക്കം ചെയ്തയാള്‍ ജീവനോടെ തിരിച്ചെത്തി; അമ്പരന്ന് ബന്ധുക്കള്‍

റാഞ്ചി: മരിച്ചെന്ന് കരുതി ബന്ധുക്കള്‍ അന്ത്യകര്‍മ്മങ്ങള്‍ നടത്തി അടക്കം ചെയ്ത ആള്‍ ദിവസങ്ങള്‍ക്ക് ശേഷം ജീവനോടെ തിരിച്ചെത്തി. ജാര്‍ഖണ്ഡിലെ പത്രോട്ടോളി ഗ്രാമവാസിയായ വിശ്രാം മുണ്ടെ(45) ആണ് ജീവനോടെ തിരിച്ചെത്തിയത്. അടുത്തിടെയാണ് വിശ്രാം മുണ്ടെ മരിച്ചെന്ന് കരുതി അജ്ഞാതന്റെ മൃതദേഹം ബന്ധുക്കള്‍ സംസ്‌ക്കരിച്ചത്. അന്ത്യകര്‍മ്മങ്ങളും നടത്തി. ചടങ്ങുകള്‍ കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷമാണ് മുണ്ടെ വീട്ടില്‍ തിരിച്ചെത്തുന്നത്.

മെയ് 10-ന് ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ വിശ്രാം മുണ്ടെയെ പിന്നീട് കാണാതാവുകയായിരുന്നു. പല സ്ഥലങ്ങളിലും ബന്ധുക്കള്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. അതിനിടെയാണ് പൊലീസ് ഒരു ഓടയില്‍ നിന്ന് തിരിച്ചറിയാന്‍ കഴിയാത്ത ഒരു മൃതദേഹം കണ്ടെടുത്തത്. വിവരമറിഞ്ഞ് ആശുപത്രിയില്‍ എത്തിയ ബന്ധുക്കള്‍ മൃതദേഹം വിശ്രാം മുണ്ടെയുടേതാണെന്ന് ധരിച്ച് ഏറ്റെടുക്കുകയായിരുന്നു.

മൃതദേഹത്തിന്റെ ഉയരവും ശരീരപ്രകൃതിയും മുഖച്ഛായയും വിശ്രാം മുണ്ടെയുമായി സാമ്യമുള്ളതിനാല്‍ ബന്ധുക്കള്‍ മറ്റ് അന്വേഷണത്തിന് മുതിരാതെ മൃതദേഹം ആചാരപ്രകാരം സംസ്‌ക്കരിച്ചു. അതിനിടെയാണ് മുണ്ടെ പെട്ടെന്നൊരു ദിവസം മകളുടെ വീട്ടിലെത്തിയത്. മരിച്ച ആളെ ജീവനോടെ കണ്ട ബന്ധുക്കള്‍ ആദ്യം അമ്പരന്നെങ്കിലും ആപത്തൊന്നുമില്ലാതെ തിരിച്ചെത്തിയതില്‍ സന്തോഷിക്കുകയും ചെയ്തു.

വിവാഹത്തിന് പോയ മുണ്ടെ അവിടെ നിന്ന് ആരോടും പറയാതെ 70 കിലോമീറ്റര്‍ അകലെയുള്ള രാംഗഡിലേക്ക് പോയതായിരുന്നുവെന്ന് ബന്ധുക്കളെ അറിയിച്ചു. നിലവില്‍ അടക്കം ചെയ്ത മൃതദേഹം ആരുടേതാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ് . ഇതിനായി മൃതദേഹം പുറത്തെടുത്ത് ഡി.എന്‍.എ പരിശോധന നടത്താനുള്ള നടപടികള്‍ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page