കുശലാന്വേഷണത്തിലിനിടെ വയോധികയുടെ ചെവിയില്‍ നിന്ന് കമ്മല്‍ പറിച്ചെടുത്തു; അയല്‍വാസി അറസ്റ്റില്‍

കല്‍പ്പറ്റ: കുശലാന്വേഷണത്തിലിനിടെ വയോധികയുടെ ചെവിയില്‍ നിന്ന് കമ്മല്‍ പറിച്ചെടുത്ത സംഭവത്തില്‍ അയല്‍വാസിയെ പൊലീസ് അറസ്റ്റുചെയ്തു. വള്ളിയൂര്‍ക്കാവ് കാരത്തങ്കല്‍ വീട്ടില്‍ സനീഷ് തോമസ് (46) ആണ് മാനന്തവാടി പൊലീസിന്റെ പിടിയിലായത്. അയല്‍വാസിയായ കല്യാണി(85)യുടെ കമ്മലാണ് ഇയാള്‍ പറിച്ചെടുത്തത്. ഇടതു കാതിലെ അര പവനോളം തൂക്കം വരുന്ന കമ്മലാണ് മോഷ്ടിച്ചത്. മോഷ്ടിച്ച കമ്മല്‍ ജ്വല്ലറിയില്‍ വില്‍പ്പന നടത്തിയതായി പ്രതി മൊഴി നല്‍കി. പൊലീസ് പിന്നീട് ഈ കമ്മല്‍ കണ്ടെടുത്തു.

വീട്ടില്‍ കയറി കുശലാന്വേഷണം നടത്തി സംസാരിക്കുന്നതിനിടെ പ്രതി വയാധികയെ കെട്ടിപ്പിടിക്കുകയും രണ്ട് ചെവിയിലും പിടിച്ചു വലിക്കുകയുമായിരുന്നു എന്ന് പറയുന്നു. ചെവിയില്‍ വേദന അനുഭവപ്പെട്ട കല്യാണി ഇയാള്‍ പോയ ശേഷം മരുമകളോടു ചെവി വേദനിക്കുന്നതായി പറഞ്ഞു. അവര്‍ പരിശോധിച്ചപ്പോഴാണ് കമ്മല്‍ കാണാനില്ലെന്നറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page