ദേശീയപാത: നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ ഫ്‌ളൈ ഓവർനിർമിക്കണം: ജില്ലാ കളക്ടർ റിപ്പോർട്ട് നൽകി
കാസർകോട്: ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ നിലവിൽ നടന്നു വരുന്ന മണ്ണ് തിട്ടപ്പെടുത്തിയുള്ള നിർമ്മാണരീതി ഒഴിവാക്കി പകരം സമഗ്രമായ ഫ്ലൈ ഓവർ നിർമ്മിക്കണമെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സംസ്ഥാന സർക്കാരിനു റിപ്പോർട്ട് സമർപ്പിച്ചു.പൊതുമരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറി, റവന്യൂ-ദുരന്തനിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ലാൻഡ് റവന്യൂ കമ്മീഷണർ എന്നിവർക്കാണ് ഇതു സംബന്ധിച്ച ശുപാർശ കൈമാറിയത്.നിലവിലെ രൂപരേഖ പ്രകാരം മാർക്കറ്റ് ജംഗ്ഷനിൽ വൻതോതിൽ മണ്ണ് നിറച്ച് നടക്കുന്ന നിർമ്മാണം നീലേശ്വരം ടൗണിനെ മൺമതിലുകൾ കൊണ്ട് …