മുംബൈ ബാൻദ്ര ചേരിയിൽ റെയിൽവേ സ്ഥലത്ത് നിർമ്മിച്ച പള്ളി പൊളിച്ചുമാറ്റാൻ ശ്രമം:ലാത്തി ചാർജ്ജിലും കല്ലേറിലും 10 പോലീസുകാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക് ;15 പേർ കസ്റ്റഡിയിൽ
മുംബൈ: മുംബൈ ബാൻ ദ്ര ചേരി പ്രദേശത്ത് അനധികൃതമായി നിർമ്മിച്ച മുസ്ലിം പള്ളി പൊളിച്ചു മാറ്റുന്നതുമായി ബന്ധപ്പെട്ട് സ്ഥലവാസികളും പോലീസും തമ്മിലുണ്ടായ അക്രമാസക്തമായ ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരിക്കേറ്റു. മുംബൈ ബാന്ദ്ര ഗരീം നഗറിലെ ചേരി പ്രദേശമായ റയിൽവേ സ്ഥലത്തെ കോളനിയിലാണ് സ്ഥലം അനധികൃതമായി കയ്യേറി അനധികൃത നിർമ്മാണം നടത്തിയതെന്നാണ് പരാതി. ഏറ്റുമുട്ടലിൽ പത്തിൽപരം പോലീസുകാർക്ക് പരിക്കേറ്റു. കല്ലേറിലാണ് പോലീസുകാർക്ക് പരിക്കേറ്റത് .15 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു അക്രമാസക്തരായ ആൽക്കൂട്ടത്തിന് നേരെ പോലീസ് ചാർജ് നടത്തി. ലാത്തിച്ചാർജിൽ …