അനന്തപുരം വ്യവസായ കേന്ദ്രം പരിസരമലിനീകരണത്തിന് അടിയന്തര പരിഹാരം വേണം : ബിജെപി

അനന്തപുരം: ഇൻഡസ്ട്രിയൽ ഏരിയയിലെ പരിസര മലിനീകരണത്തിനും ദുർഗന്ധത്തിനും അടിയന്തര പരിഹാരം ഉണ്ടാക്കണമെന്നു ബിജെപി ജില്ലാ പ്രസിഡന്റ് എംഎൽ അശ്വിനി ആവശ്യപ്പെട്ടു. ബിജെപി നേതാക്കൾക്കും പ്രദേശവാസികൾക്കും ഒപ്പം ഇൻഡസ്ട്രിയൽ ഏരിയയിലെ വിവിധ സ്ഥാപനങ്ങൾ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അവർ. വ്യവസായവൽക്കരണം ജനങ്ങളുടെ സാമ്പത്തികമായ പുരോഗതിക്ക് അനിവാര്യമാണ്. എന്നാൽ ജനങ്ങളുടെ ആരോഗ്യം നഷ്ടപ്പെടുത്തുന്നതും ജലസ്രോതസ്സുകളും അന്തരീക്ഷവും മലിനപ്പെടുത്തുന്നതുമായ വ്യവസായങ്ങൾ വേണ്ടെന്ന് വെക്കാൻ വ്യവസായ വകുപ്പ് തയ്യാറാകണം.സെക്രട്ടറി പി. ആർ. സുനിൽ, മണ്ഡലം പ്രസിഡൻ്റ് സുനിൽ അനന്തപുരം, വൈസ് പ്രസിഡൻ്റ് വിക്രം പൈ, മണ്ഡലം സെക്രട്ടറി പ്രദീപ് കുമാർ, വിനോദ് കോയിപ്പാടി, ഒബിസി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ദയാനന്ദ, അജയ് നായ്ക്കാപ്പ്, പഞ്ചായത്ത് ജനപ്രതിനിധികൾ സംഘത്തിലുണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page