സന്ദര്‍ശന വിസയില്‍ ഒമാനിലെത്തിയ മലയാളി യുവാവ് വാദി ഷാബില്‍ മുങ്ങി മരിച്ചു

സൂര്‍: സന്ദര്‍ശന വിസയില്‍ ഒമാനിലെത്തിയ മലയാളി യുവാവ് വാദി ഷാബില്‍ മുങ്ങി മരിച്ചു. പത്തനംതിട്ട പന്തളം സ്വദേശി ആകര്‍ഷ് (22) ആണ് മരിച്ചത്. മസ്‌കത്തിലെ ഗ്ലോബല്‍ എക്‌സ്‌ചേഞ്ചില്‍ ജോലി ചെയ്യുന്ന പത്തനംതിട്ട അങ്ങാടിക്കല്‍ സൗത്ത് വൈശാഖത്തില്‍ സതീഷ് പരമേശ്വര കുറുപ്പിന്റെ മകനാണ്.
ചൊവ്വാഴ്ച വൈകിട്ട് വാദി ഷാബിലെത്തിയ ആകര്‍ഷ് അപകടത്തില്‍പ്പെടുകയായിരുന്നു. മൃതദേഹം രാത്രി ഏറെ വൈകിയാണ് കണ്ടെത്തിയത്.

റോയല്‍ ഒമാന്‍ പൊലീസ് നടപടികള്‍ സ്വീകരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ മസ്‌കത്തില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള ഒമാന്‍ എയറില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ശ്രീകല ദേവിയാണ് ആകര്‍ഷിന്റെ മാതാവ്. ഒരു ഇരട്ട സഹോദരിയുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പിക്കാസ് കിട്ടിയാല്‍ അണ്ണാച്ചി രാജനു മുന്നില്‍ ഏത് വാതിലും തുറക്കും; മൊബൈല്‍ ഫോണ്‍ ഉപയോഗിക്കില്ല, പൂച്ചക്കാട്ടെ 45 പവന്‍ കവര്‍ച്ചാ കേസില്‍ അറസ്റ്റിലായ പ്രതിയുടെ ജീവിതം അടിപൊളി

You cannot copy content of this page