പ്രശസ്ത ഛായാഗ്രാഹകന്‍ സജി നായര്‍ അന്തരിച്ചു; മരണം ഫ്‌ളാറ്റില്‍ ബള്‍ബ് മാറ്റുന്നതിനിടെ കാല്‍ തെന്നി വീണ്

തിരുവനന്തപുരം: പ്രശസ്ത ഛായാഗ്രാഹകന്‍ സജി നായര്‍ അന്തരിച്ചു. ഫ് ളാറ്റില്‍ ബള്‍ബ് മാറ്റുന്നതിനിടെ കാല്‍തെന്നി വീണാണ് മരണം. മുംബൈയിലും ദുബൈയിലും പരസ്യ ചിത്ര രംഗത്ത് പ്രവര്‍ത്തിച്ചുവന്ന സജി നായര്‍ വിഖ്യാത സംവിധായകന്‍ ഷാജി എന്‍ കരുണിന്റെ ‘സ്വപാനം’ എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകനായിട്ടാണ് മലയാള സിനിമയിലെത്തുന്നത്.

ഏറ്റവും മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ വിധുവിന്‍സെന്റ് സംവിധാനം ചെയ്ത മാന്‍ഹോള്‍, ഗോപികുറ്റിക്കോല്‍ സംവിധാനം ചെയ്ത അരയാക്കടവില്‍, ബീരന്‍, ആശാ ആച്ചി ജോസഫ് സംവിധാനം ചെയ്ത ഒരേ ഉടല്‍ (ഷോര്‍ട്ട് ഫിലിം), അന്യര്‍ (പനോരമ സെലക്ഷന്‍ ലഭിച്ച ഡോക്യൂമെന്ററി) തുടങ്ങി ഒട്ടേറെ മികച്ച സൃഷ്ടികള്‍ക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. സജി നായരുടെ ആകസ്മിക മരണത്തില്‍ നിരവധി പേര്‍ അനുശോചിച്ചു. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനും അനുശോചനം പ്രകടിപ്പിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കാര്യങ്കോട് പാലത്തിനു സമീപം റെയിൽപാളത്തിൽ മരം പൊട്ടിവീണു; മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകുന്നു, മംഗളൂരുലേക്കുള്ള പാസഞ്ചർ ട്രെയിനും, മംഗലാപുരം എക്സ്പ്രസും ചെറുവത്തൂരിൽ നിർത്തിയിട്ടു
Scroll to top

You cannot copy content of this page