തിരുവനന്തപുരം: കേരളത്തില്‍ 26ന് കാലവര്‍ഷം ആരംഭിക്കുമെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തീയതിയില്‍ മുന്നോട്ടോ പിന്നോട്ടോ നാലു ദിവസത്തെ വരെ വ്യത്യാസമുണ്ടായേക്കാമെന്ന് അറിയിപ്പു കൂട്ടിച്ചേര്‍ത്തു.
ഇന്നും നാളെയും സംസ്ഥാനത്ത് മഴയും ഇടിമിന്നലും കാറ്റും ഉണ്ടാകാനിടയുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.







