അമീബിക് മസ്തിഷ്‌ക ജ്വരം: ചികിത്സയിലായിരുന്ന 73കാരി മരിച്ചു
കോതമംഗലം: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോതമംഗലത്ത് ചികിത്സയിലായിരുന്ന 73കാരി മരിച്ചു. നെല്ലിക്കുഴി പഞ്ചായത്ത് പരിധിയിലെ താമസക്കാരിയാണ് മരിച്ചത്. ഈ മാസം ആറിനാണ് ഇവര്‍ക്ക് രോഗലക്ഷണം കണ്ടുതുടങ്ങിയത്. എട്ടിന് ബന്ധുക്കള്‍ കോതമംഗലത്തെ ആശുപത്രിയില്‍ എത്തിച്ചു. അന്നു തന്നെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗം ഭേദമാകാത്തതിനാല്‍ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടുത്തെ ചികിത്സയ്ക്കിടെയാണ് മരണം. ജില്ലയില്‍ ഏതാനും മാസം മുന്‍പ് രണ്ടുപേര്‍ക്ക് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചിരുന്നെങ്കിലും ചികിത്സയിലൂടെ ഭേദമായിരുന്നു. തൊഴിലുറപ്പ് തൊഴിലാളി കൂടിയായ വയോധിക കൃഷിയിടങ്ങളിലെ …
Read more “അമീബിക് മസ്തിഷ്‌ക ജ്വരം: ചികിത്സയിലായിരുന്ന 73കാരി മരിച്ചു”