മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ വാഹനം ഇടിച്ച് മരിച്ച കേസ്; വിചാരണ ആഗസ്റ്റ് 1 മുതല്‍

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കാര്‍ ഇടിച്ചു മരിച്ച കേസിന്റെ വിചാരണ ആഗസ്റ്റ് ഒന്നിന് തിരുവനന്തപുരം ഒന്നാം അഡീ.സെഷന്‍സ് കോടതിയില്‍ ആരംഭിക്കും. ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനാണ് കേസിലെ പ്രതി. രണ്ടാം പ്രതിയായിരുന്ന വഫ ഫിറോസിനെ കോടതി കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു.

2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിക്കാണ് പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ചു മാധ്യമ പ്രവര്‍ത്തകന്‍ മരിച്ചത്. സംഭവം നടന്ന് ഏഴ് വര്‍ഷം ആകുമ്പോഴാണ് കേസില്‍ വിചാരണ ആരംഭിക്കുന്നത്. തിരുവനന്തപുരത്തെ മ്യൂസിയത്തിന് അടുത്താണ് അപകടം ഉണ്ടായത്. അപകട സമയത്ത് ശ്രീറാം വെങ്കിട്ടരാമനായിരുന്നു കാര്‍ ഓടിച്ചിരുന്നതെന്ന് പറയുന്നു. തിരുവനന്തപുരം സ്വദേശിയായ വഫയുടെ പേരിലുള്ളതായിരുന്നു അപകടം ഉണ്ടാക്കിയ കാര്‍. ഒരു സുഹൃത്തിന്റെ പാര്‍ട്ടിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇവര്‍ ഇരുവരും.

അപകടം നടന്ന ഉടന്‍ പ്രതികളുടെ വൈദ്യ പരിശോധന നടത്താത്തതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിരുന്നെങ്കിലും വൈദ്യപരിശോധന നടത്താന്‍ വൈകിയതിനാല്‍ തെളിവ് നശിപ്പിക്കപ്പെട്ടതായി ആരോപണം ഉയര്‍ന്നിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page