മുംബൈ ബാൻദ്ര ചേരിയിൽ റെയിൽവേ സ്ഥലത്ത് നിർമ്മിച്ച പള്ളി പൊളിച്ചുമാറ്റാൻ ശ്രമം:ലാത്തി ചാർജ്ജിലും കല്ലേറിലും 10 പോലീസുകാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക് ;15 പേർ കസ്റ്റഡിയിൽ

മുംബൈ: മുംബൈ ബാൻ ദ്ര ചേരി പ്രദേശത്ത് അനധികൃതമായി നിർമ്മിച്ച മുസ്ലിം പള്ളി പൊളിച്ചു മാറ്റുന്നതുമായി ബന്ധപ്പെട്ട് സ്ഥലവാസികളും പോലീസും തമ്മിലുണ്ടായ അക്രമാസക്തമായ ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരിക്കേറ്റു. മുംബൈ ബാന്ദ്ര ഗരീം നഗറിലെ ചേരി പ്രദേശമായ റയിൽവേ സ്ഥലത്തെ കോളനിയിലാണ് സ്ഥലം അനധികൃതമായി കയ്യേറി അനധികൃത നിർമ്മാണം നടത്തിയതെന്നാണ് പരാതി. ഏറ്റുമുട്ടലിൽ പത്തിൽപരം പോലീസുകാർക്ക് പരിക്കേറ്റു. കല്ലേറിലാണ് പോലീസുകാർക്ക് പരിക്കേറ്റത് .15 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു അക്രമാസക്തരായ ആൽക്കൂട്ടത്തിന് നേരെ പോലീസ് ചാർജ് നടത്തി.

ലാത്തിച്ചാർജിൽ നിരവധി പേർക്കു പരിക്കേറ്റു. റെയിൽവേ സ്റ്റേഷനടുത്തു ള്ള റെയിൽവേയുടെ 5200 ചതുരശ്ര മീറ്റർ സ്ഥലം കയ്യേറിയാണ് അനധികൃത നിർമ്മാണം നടത്തിയതതെന്നു പൊലീസ് വെളിപ്പെടുത്തി. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് അധികൃതർ ഇത് പൊളിച്ചുമാറ്റാൻ സ്ഥലത്തെത്തിയത്. ഇതിനെ തുടർന്നാണ് പോലീസിന് നേരെ അക്രമം നടത്തിയതെന്നും അതു ലാത്തിചാർജിൽ കലാശിക്കുകയായിരുന്നു എന്നും പോലീസ് വക്താക്കൾ വെളിപ്പെടുത്തി.

ചൊവ്വാഴ്ചയാണ് റെയിൽവേ യുടെ ചേരി പ്രദേശത്ത് കയ്യേറ്റം ഒഴിപ്പിക്കൽ ആരംഭിച്ചത് . ഗരീബ് നഗറിലെ റെയിൽവേ ചേരി പ്രദേശത്തെ 500 അനധികൃത കുടിലുകളിൽ ഭൂരിഭാഗവും പൊളിച്ചു മാറ്റിയിരുന്നു. കുടിലുകൾക്കിടയിൽ മൂന്നുനിലയിൽ നിർമ്മിച്ച പള്ളി പൊളിക്കാൻ ശ്രമം തുടങ്ങിയതയോടെയാണ് കുടിൽ നഷ്ടപ്പെട്ട ചേരി നിവാസികൾ സംഘടിച്ച് അക്രമ ആരംഭിച്ചതെന്ന് പോലീസ് പറഞ്ഞു. പോലീസ് മർദ്ദനത്തിൽ സ്ത്രീകൾക്കും പരിക്കേറ്റിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page