തിരുവനന്തപുരം: മില്‍മയ്ക്ക് ലിറ്ററിന് നാലു രൂപ കൂട്ടി. ഇന്ന് ചേര്‍ന്ന മില്‍മയുടെ ഡയറക്ടര്‍ ബോര്‍ഡിലാണ് തീരുമാനം. ജൂണ്‍ ഒന്നു മുതല്‍ വിലവര്‍ധനവ് പ്രാബല്യത്തില്‍ വരുമെന്ന് ഡയറക്ടര്‍ ബോര്‍ഡ് അറിയിച്ചു. നേരത്തെ ഇതുസംബന്ധിച്ച് തീരുമാനം എടുത്തിരുന്നുവെങ്കിലും തിരഞ്ഞെടുപ്പ് കഴിയാന്‍ കാത്തിരിക്കുകയായിരുന്നു. മുഖ്യമന്ത്രി വി.ഡി.സതീശനെ തീരുമാനം അറിയിച്ചിരുന്നുവെന്ന് മില്‍മ ഡയറക്ടര്‍ അറിയിച്ചു.
സംസ്ഥാനത്ത് ഉല്‍പ്പാദനച്ചെലവ് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. വര്‍ധിപ്പിക്കുന്ന തുകയുടെ സിംഹഭാഗവും നേരിട്ട് ക്ഷീരകര്‍ഷകര്‍ക്ക് ലഭിക്കുന്ന രീതിയിലാണ് പുതിയ ക്രമീകരണം.







