കാസര്കോട്: കര്ണാടകയിലെ ബെല്ത്തങ്ങാടി, ഉപ്പിനങ്ങാടി പൊലീസ് സ്റ്റേഷന് പരിധികളിലെ നിരവധി കടകള് കുത്തിത്തുറന്ന് കവര്ച്ച നടത്തിയ കുപ്രസിദ്ധ കവര്ച്ചക്കാരനെ കണ്ടെത്താന് പൊലീസ് അന്വേഷണം തുടങ്ങി. കണ്ണൂര് ,തളിപ്പറമ്പ് സ്വദേശി തങ്കച്ചന് എന്ന മാത്യു എന്ന ബഷീറിനെ (50) കണ്ടെത്താനാണ് അന്വേഷണം. ഇയാളെ കണ്ടെത്തുന്നതിനായി കര്ണാടക പൊലീസ് കേരള പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. രണ്ടുദിവസങ്ങളിലായി പത്തിലധികം വ്യാപാര സ്ഥാപനങ്ങളിലും ഓഫീസുകളിലുമാണ് കവര്ച്ച നടന്നത് . ബെല്ത്തങ്ങാടി കോര്ട്ട് റോഡിലെ സമൃദ്ധി എന്റര്പ്രൈസസില് നിന്ന് ഒന്നരലക്ഷം മോഷണം പോയി. ക്യാമറകള് തിരിച്ചുവച്ച ശേഷമാണ് ഇവിടെ കവര്ച്ച നടത്തിയത്. സമീപത്തുള്ള കടകളില് നിന്നും പണം മോഷണം പോയി. പൊലീസ് നടത്തിയ അന്വേഷണത്തില് തങ്കച്ചന് ആണ് കവര്ച്ചക്ക് പിന്നിലെന്നാണ് കണ്ടെത്തിയത്. ഇയാള്ക്കെതിരെ പുത്തൂര് പൊലീസ് സ്റ്റേഷനില് അറസ്റ്റ് വാറണ്ട് ഉള്ളതായി പൊലീസ് പറഞ്ഞു. തങ്കച്ചനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര് സ്ഥലത്തെ പൊലീസ് സ്റ്റേഷനില് അറിയിക്കണമെന്ന് പൊലീസ് പറഞ്ഞു







