കോന്നി: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിന്റെ ബോണറ്റിന് മുകളില്‍ കൂറ്റന്‍ പെരുമ്പാമ്പ് ചുരുണ്ടുകൂടി കിടന്ന ത് കാറുടമയെ ഞെട്ടിച്ചു. കോന്നി മുതുപേഴുങ്കല്‍ കല്ലുംപുറത്ത് ശമുവേലുകുട്ടിയുടെ വീട്ടില്‍ ഇന്ന് രാവിലെയാണ് സംഭവം. പുലര്‍ച്ചെ പുറത്തിറങ്ങിയ ഗൃഹനാഥനാണ് ഈ രംഗം കാണുന്നത്. പിന്നീട് ഇതിന്റെ ചിത്രം വനംവകുപ്പിന്റെ റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന് അയച്ചുകൊടുത്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കോന്നി ആര്‍.ആര്‍.ടി സംഘം ഏറെ നേരത്തെ പ്രയത്‌നത്തിനുശേഷമാണ് പാമ്പിനെ പിടികൂടിയത്. പാമ്പിനെ പിന്നീട് വനത്തിലേക്ക് മാറ്റി.
കോന്നിയിലും പരിസര പ്രദേശങ്ങളിലും പെരുമ്പാമ്പിന്റെ ശല്യം രൂക്ഷമാകുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. രണ്ട് ദിവസം മുന്‍പ് ശമുവേലുകുട്ടിയുടെ വീടിന് സമീപത്തുള്ള സാബു തോട്ടാലിന്റെ വീട്ടില്‍ നിന്നും സമാനരീതിയില്‍ പെരുമ്പാമ്പിനെ പിടികൂടിയിരുന്നു.







