തമിഴ്നാട്ടിലും കോൺഗ്രസ് മന്ത്രിസഭയിലേക്ക്

ചെന്നൈ: 59 വർഷത്തിനുശേഷം തമിഴ്നാട്ടിൽ കോൺഗ്രസ് മന്ത്രിസഭയിലേക്ക്. തമിഴ്നാട്ടിലെ സി ജോസഫ് വിജയ്ന്റെ നേതൃത്വത്തിലുള്ള ടി.വി.കെ.മന്ത്രിസഭയിൽ ചേരാൻ കോൺഗ്രസിന്റെ രണ്ട് എംഎൽഎമാരെ പാർട്ടി ദേശീയ പ്രസിഡന്റ് മല്ലികാർജ്ജുന ഖാർഗെ അനുവദിച്ചതായി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു .തമിഴ്നാട് നിയമസഭയിലെ കോൺഗ്രസ് അംഗങ്ങളായ പി. വിശ്വനാഥൻ ,എസ്. രാജേഷ് കുമാർ എന്നിവരാണ് തമിഴ്നാട് മന്ത്രിസഭയിൽ അംഗങ്ങളാവുക. കോൺഗ്രസിനെ സംബന്ധിച്ച് ഇത് ചരിത്ര നിമിഷമാണെന്ന് വേണുഗോപാൽ പറഞ്ഞു. 59 വർഷത്തിനുശേഷം ആദ്യമായാണ് തമിഴ്നാട്ടിൽ കോൺഗ്രസ് മന്ത്രിമാർ അധികാരത്തിൽ എത്തുന്നത്. ഡിഎംകെ മുന്നണിയിൽ ദേശീയ സഖ്യം കൂട്ടുകെട്ടിൽ മത്സരിച്ച കോൺഗ്രസിനു തമിഴ്നാട്ടിൽ അഞ്ച് എംഎൽഎമാരാണുള്ളത്. നിയമസഭയിൽ കേവല ഭൂരിപക്ഷം ഇല്ലാതിരുന്ന വിജയിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഡിഎംകെ സഖ്യം വിട്ടാണ് കോൺഗ്രസ് ടി.വി.കെ ക്കു പിന്തുണ നൽകിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page