കൊച്ചി: നെടുമ്പാശ്ശേരിയില്‍ കിട്ടിയ സിലിണ്ടറില്‍ ഗ്യാസിന് പകരം വെള്ളമെന്ന് പരാതി. എറണാകുളം കപ്പളശ്ശേരി സ്വദേശി അനിലിന്റെ വീട്ടില്‍ കൊണ്ടുവന്ന ഗ്യാസ് സിലിണ്ടറിലാണ് വെള്ളം കണ്ടെത്തിയത്.
40 ദിവസം ഉപയോഗിക്കാനാകുന്ന സിലിണ്ടര്‍ 19 ദിവസത്തിനുള്ളില്‍ തീര്‍ന്നതിനെ തുടര്‍ന്ന് അനില്‍ നടത്തിയ പരിശോധനയിലാണ് വെള്ളം കണ്ടെത്തിയതെന്ന് പറയുന്നു.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഗ്യാസ് ആണ് ഇത്. ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുകയാണ് അനില്‍. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഗ്യാസ് പ്രതിസന്ധി നേരിടുന്ന സമയത്താണ് ഇത്തരത്തില്‍ സിലിണ്ടറില്‍ വെള്ളം കണ്ടെത്തിയത്. സംഭവത്തില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് അനില്‍ പറഞ്ഞു.







