പറന്നുയരുന്നതിനിടെ വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചു; 6 പേര്‍ക്ക് പരിക്ക്; അപകടം ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: പറന്നുയരുന്നതിനിടെ വിമാനത്തിന്റെ എഞ്ചിന് തീപിടിച്ച് ആറു യാത്രക്കാര്‍ക്ക് പരിക്കേറ്റു.ഡല്‍ഹി വിമാനത്താവളത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടം. 232 യാത്രക്കാരുമായി പുറപ്പെട്ട സ്വിസ് എയര്‍ വിമാനത്തിന്റെ എന്‍ജിനാണ് തീപിടിച്ചത്. വിമാനത്തില്‍ നാല് കുട്ടികളുമുണ്ടായിരുന്നു. ഡല്‍ഹിയില്‍ നിന്ന് സൂറിച്ചിലേക്ക് പുറപ്പെടേണ്ടിയിരുന്ന LX 147 സ്വിസ് എയര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. റണ്‍വേയിലൂടെ ടേക്ക് ഓഫിനായി വേഗത കൂട്ടുന്നതിനിടെ വിമാനത്തിന്റെ ഒരു എന്‍ജിന്‍ തകരാറിലാവുകയും തീപിടിക്കുകയുമായിരുന്നുവെന്നാണ് അറിയുന്നത്. തുടര്‍ന്ന് വിമാനം റണ്‍വേയില്‍ തന്നെ പൈലറ്റ് നിര്‍ത്തി. പിന്നാലെ യാത്രക്കാരെ അടിയന്തരമായി വിമാനത്തിന് പുറത്തെത്തിച്ചു. …

തളിപ്പറമ്പ്, പട്ടുവത്ത് വീട്ടമ്മ പാമ്പുകടിയേറ്റു മരിച്ചു; 10 ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് മരിച്ചത് അഞ്ചുപേര്‍

കണ്ണൂര്‍: സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഒരാള്‍ കൂടി മരിച്ചു. തളിപ്പറമ്പ്, പട്ടുവം പഞ്ചായത്തിലെ മുതുകുടയില്‍ കല്ലടത്ത് നബീസ (65) ആണ് ഞായറാഴ്ച രാവിലെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. വെള്ളിയാഴ്ച വീട്ടുമുറ്റത്ത് നിന്നാണ് നബീസയ്ക്ക് പാമ്പ് കടിയേറ്റത്. ആദ്യം തളിപ്പറമ്പിലെ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ശംഖുവരയനാണ് കടിച്ചതെന്നു സംശയിക്കുന്നു. ഭര്‍ത്താവ്: അഹമ്മദ്. ഫാത്തിമ ഏക മകളാണ്. മരുമകന്‍ കബീര്‍.പത്ത് ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് മരിക്കുന്ന അഞ്ചാമത്തെ ആളാണ് നബീസ. തൃശൂര്‍ …

എ.സി വാങ്ങാന്‍ വിസമ്മതിച്ചു; പ്രണയ വിവാഹിതയായ യുവതി ആത്മഹത്യ ചെയ്ത നിലയില്‍

കോയമ്പത്തൂര്‍: എയര്‍ കണ്ടീഷണര്‍ വാങ്ങാന്‍ ഭര്‍ത്താവും കുടുംബവും വിസമ്മതിച്ചതിനെ തുടര്‍ന്ന് യുവതി ജീവനൊടുക്കി . തിരുവള്ളൂരിനടുത്തുള്ള ഒരു ഗ്രാമത്തിലാണ് സംഭവം. വസ്ത്ര വില്‍പ്പന ശാലയില്‍ ജോലി ചെയ്യുന്ന മോണിക്ക(25) ആണ് ജീവനൊടുക്കായത്. ഞായറാഴ്ച രാ വിലെയാണ് മോണിക്കയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍കാണപ്പെട്ടത്ത്. കടുത്ത ചൂടിനെ തുടര്‍ന്ന് മോണിക്കയുടെ ഭര്‍ത്താവ് ആകാശും(26), സഹോദരങ്ങളും ടെറസിലാണ് കിടന്നുറങ്ങുന്നത്. കുറച്ചു ദിവസമായി ചൂട് സഹിക്കാനാകാതെ മോണിക്ക എസി വാങ്ങാന്‍ നിര്‍ബന്ധിച്ചിരുന്നതായി ആകാശും കുടുംബവും പറയുന്നു. ഇതേ ചൊല്ലി ദമ്പതികള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം …

ജീരകസോഡ കുപ്പിയില്‍ ചത്ത പാമ്പിന്‍കുഞ്ഞ്; സ്ഥാപനം അടച്ചിട്ടു

ഇരിങ്ങാലക്കുട: കടയില്‍ നിന്ന് വാങ്ങിയ ജീരകസോഡ കുപ്പിയില്‍ ചത്ത പാമ്പിന്‍കുഞ്ഞിനെ കണ്ടെത്തി. കോണത്തുകുന്ന് മനയ്ക്കപ്പടിയിലെ ഇന്ത്യന്‍ ഫാസ്റ്റ് ഫുഡില്‍ നിന്ന് വാങ്ങിയ ജീരകസോഡയില്‍ നിന്നാണ് പാമ്പിന്‍ കുഞ്ഞിനെ കണ്ടെത്തിയത്. ചെറായി സ്വദേശി ഉണ്ണിയന്‍ പുരയ്ക്കല്‍ വിഷ്ണുരാജ്, ആലുവ സ്വദേശി ഡിനൂസ് എന്നിവരാണ് സോഡ വാങ്ങിയത്. സോഡാ കുപ്പി തുറന്ന് കുടിക്കുന്നതിനിടെ മുകളില്‍ എന്തോ തങ്ങി നില്‍ക്കുന്നത് കണ്ട് നോക്കിയപ്പോഴാണ് പാമ്പിന്‍കുഞ്ഞാണെന്ന് ഇവര്‍ തിരിച്ചറിയുന്നത്. സ്റ്റിക്കര്‍ നോക്കിയപ്പോള്‍ കോണത്തുകുന്ന് ചിരട്ടക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന റിലാക്സ് സോഡാ കമ്പനിയില്‍ നിന്നെത്തിച്ച സോഡയാണെന്നു …

സ്ത്രീയെ കൊലപ്പെടുത്തി മൃതദേഹം കലുങ്കിനടിയില്‍ തള്ളിയ കേസ്; ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു, പിടിയിലായത് പെരിയ , ചെക്കിപ്പള്ളത്തെ സുബൈദ കൊലക്കേസിലെ പ്രതി

കാസര്‍കോട്: സ്ത്രീയെ കൊലപ്പെടുത്തി മൃതദേഹം കലുങ്കിനടിയില്‍ തള്ളിയ കേസിലെ പ്രതി അറസ്റ്റില്‍. സുള്ള്യ , അജ്ജാവര സ്വദേശി എന്‍ എം അബ്ദുല്‍ അസീസ് എന്ന അജ്ജാവര അസീസി(30)നെയാണ് പുത്തൂര്‍ ,കഡബ പൊലീസ് ആന്ധ്രപ്രദേശില്‍ നിന്ന് അറസ്റ്റ് ചെയ്തത്.2012 ജനുവരി 31ന് കഡബ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊമ്പാരു, അമൈദഡുക്കയില്‍ സ്ത്രീയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അസീസ്. പിന്നീട് ഒളിവില്‍ പോയ അസീസിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ആന്ധ്രപ്രദേശില്‍ ഒളിവിൽ കഴിയുന്നതിനിടയിലാണ് പിടിയിലായത്. 2018 ജനുവരി 17ന് ബേക്കല്‍ പൊലീസ് …

യുവതിയെ മോശമായി ചിത്രീകരിക്കുന്ന ശബ്ദ സന്ദേശം പ്രചരിപ്പിച്ചു; കൊടല മുഗറു സ്വദേശിക്കെതിരെ കേസ്

കാസര്‍കോട്: യുവതിയെ മോശമായി ചിത്രീകരിക്കുന്ന ശബ്ദ സന്ദേശം പ്രചരിപ്പിച്ച് മാനഹാനി വരുത്തിയതായി പരാതി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഭര്‍തൃമതി നല്‍കിയ പരാതി പ്രകാരം പൊലീസ് കേസെടുത്തു. കൊടല മുഗറു സ്വദേശിയായ സുധാകര എന്നയാള്‍ക്കെതിരെയാണ് കേസ്. 2026 ജനുവരി മാസം മുതല്‍ സുധാകര പരാതിക്കാരിയുടെ അന്തസ്സിന് ഹാനി വരുത്തണമെന്ന ഉദ്ദേശത്തോടെ ശബ്ദ സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിക്കുകയായിരുന്നുവെന്നു പറയുന്നു. പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

രോഗിയായ യാത്രക്കാരന് സീറ്റ് നല്‍കിയില്ല, സ്റ്റോപ്പില്‍ ഇറക്കിയുമില്ല; കെ.എസ്.ആര്‍.ടി.സിക്ക് 30,000 രൂപ പിഴ

മലപ്പുറം: രോഗിയായ യാത്രക്കാരന് സീറ്റ് നല്‍കിയില്ലെന്നും സ്റ്റോപ്പില്‍ ഇറക്കിയില്ലെന്നുമുള്ള പരാതിയില്‍ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ കെ.എസ്.ആര്‍.ടി.സിക്ക് 30,000 രൂപ പിഴയിട്ടു. തോട്ടശ്ശേരിയറ സ്വദേശി മുഹമ്മദ് സൈനുദ്ദീന്‍ കോര്‍മത്തിന്റെ പരാതിയിലാണ് നടപടി. കെ.എസ്.ആര്‍.ടി.സി എംഡിയാണ് പിഴ അടയ്‌ക്കേണ്ടത്. രോഗിയായ മുഹമ്മദ് സൈനുദ്ദീന്‍ തൃശ്ശൂര്‍ ആമ്പല്ലൂരില്‍ നിന്ന് മലപ്പുറം കൊളപ്പുറത്തേക്കുള്ള ദീര്‍ഘ ദൂര യാത്രയ്ക്കാണ് ബസില്‍ കയറിയത്. ഈ സമയം ഇരിക്കാന്‍ സീറ്റ് ഇല്ലാത്തതിനാല്‍ സീറ്റ് സംഘടിപ്പിച്ച് നല്‍കാന്‍ കണ്ടക്ടറോട് അഭ്യര്‍ത്ഥിച്ചു. രോഗിയായതിനാല്‍ മൂന്നു മണിക്കൂര്‍ നിന്നുകൊണ്ടുള്ള യാത്ര തനിക്ക് …

കീഴൂരില്‍ ക്ലബ്ബിന് നേരെ അക്രമം; കാരംസ് ബോര്‍ഡും ട്രോഫികളും അടിച്ചുതകര്‍ത്തു, അഞ്ചുപേര്‍ക്കെതിരെ കേസ്

കാസര്‍കോട്: മേല്‍പ്പറമ്പ്, കീഴൂരിലെ ഒഫന്‍സ് ക്ലബ്ബിന് നേരെ അക്രമം. ക്ലബ് ഓഫീസില്‍ അതിക്രമിച്ചു കയറി കാരംസ്‌ബോര്‍ഡും സ്റ്റാന്‍ഡും ട്രോഫികളും തകര്‍ത്തു എന്ന പരാതിയില്‍ അഞ്ചുപേര്‍ക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു.ക്ലബ്ബ് ഭാരവാഹിയായ മുനീര്‍ നല്‍കിയ പരാതിയില്‍ കീഴൂരിലെ ഇസ്മയില്‍ (24), സുഹൈല്‍ (24), സാദിഖ്(28), സിനാന്‍ (24), ഖാദര്‍ (24) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഏപ്രില്‍ 21ന് കാഞ്ഞങ്ങാട്, അതിഞ്ഞാലിൽ നടന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടയിൽ കളിക്കളത്തിലേക്ക് അതിക്രമിച്ചു കയറി ഒച്ചപ്പാട് ഉണ്ടാക്കുകയും പടക്കം പൊട്ടിച്ച് കളി അലങ്കോലപ്പെടുത്തുകയും ചെയ്തു എന്നതിന് …

ഭര്‍ത്താവിനെ കാണാതായതായി ഭാര്യയുടെ പരാതി

കാസര്‍കോട്: ജോലിക്കു പോകുന്നുവെന്നു പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ ഭര്‍ത്താവിനെ കാണാതായതായി ഭാര്യയുടെ പരാതി. ഭീമനടി, കക്കോട്, ചെറിയനോലിക്കല്‍ ഹൗസിലെ മാത്യു തോമസ് എന്ന സിബി(55)യെ ആണ് കാണാതായത്. ഭാര്യ ഷിജി മാത്യു നല്‍കിയ പരാതിയില്‍ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മാര്‍ച്ച് അഞ്ചിനു രാവിലെ ജോലിക്കു പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ ഭര്‍ത്താവ് അതിനു ശേഷം തിരിച്ചെത്തിയില്ലെന്നു ഷിജിമാത്യു നല്‍കിയ പരാതിയില്‍ പറഞ്ഞു. ബന്ധു വീടുകളില്‍ പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം അന്വേഷിച്ചിട്ടും കണ്ടെത്താത്തതിനെ …

വടക്കുന്നാഥ ക്ഷേത്രസന്നിധിയിലേക്ക് ഘടകപൂരങ്ങളുടെ എഴുന്നള്ളിപ്പു തുടങ്ങി; തുമ്പിക്കൈ ഉയര്‍ത്തി ആളുകളെ അഭിവാദ്യം ചെയ്ത് ഗജവീരന്‍ എറണാകുളം ശിവകുമാര്‍

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ വേദനയില്‍ ആഘോഷമില്ലാതെ ഇത്തവണത്തെ തൃശൂര്‍ പൂരം. ഇന്നലെ വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുര നട തുറന്ന് ഗജവീരന്‍ എറണാകുളം ശിവകുമാര്‍ നെയ്തലക്കാവിലമ്മയുടെ തിടമ്പുമായി പുറത്തേക്ക് എഴുന്നള്ളിയതോടെ കൊടിയേറിയ ആവേശം ഇന്നാണ് അതിന്റെ ഉച്ചിയിലെത്തുക. തുമ്പിക്കൈ ഉയര്‍ത്തി ആളുകളെ അഭിവാദ്യം ചെയ്താണ് ഗജവീരന്‍ എറണാകുളം ശിവകുമാര്‍ പുറത്തുകടന്നത്. വടക്കുന്നാഥ ക്ഷേത്രസന്നിധിയിലേക്ക് രാവിലെ മുതല്‍ ഘടകപൂരങ്ങളുടെ എഴുന്നള്ളിപ്പു തുടങ്ങി. കണിമംഗലം ശാസ്താവാണ് വടക്കുന്നാഥനിലേക്ക് ആദ്യമെത്തുന്ന ഘടകപൂരം. തൊട്ടുപിന്നാലെ കാരമുക്ക്, ചെമ്പൂക്കാവ്, പനമുക്കുംപിള്ളി, ലാലൂര്‍, അയ്യന്തോള്‍, …

വഴിയോരത്തു കളിക്കുകയായിരുന്ന പെണ്‍കുട്ടികളെ പീഡിപ്പിച്ചതായി പരാതി; അറസ്റ്റിലായ പൂച്ചക്കാട് സ്വദേശിക്കെതിരെ ഒരു പോക്‌സോ കേസ് കൂടി രജിസ്റ്റര്‍ ചെയ്തു

കാസര്‍കോട്: റോഡരുകില്‍ കളിക്കുകയായിരുന്ന പെണ്‍കുട്ടികളെ ശാരീരികമായി സ്പര്‍ശിച്ച് പീഡിപ്പിച്ചുവെന്ന പരാതിയില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന പ്രതിക്കെതിരെ ബേക്കല്‍ പൊലീസ് ഒരു കേസ് പോക്സോ കൂടി രജിസ്റ്റര്‍ ചെയ്തു. പള്ളിക്കര, പൂച്ചക്കാട്ടെ അബ്ദുല്‍ ഖാദറി (58)നെതിരെയാണ് കേസെടുത്തത്. ഒന്‍പതു വയസുകാരിയുടെ പരാതി പ്രകാരമാണ് രണ്ടാമത്തെ കേസ്. ആദ്യത്തെ കേസില്‍ അറസ്റ്റിലായ അബ്ദുല്‍ ഖാദര്‍ നിലവില്‍ റിമാന്റിലാണ്.ഒരാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നു അബ്ദുല്‍ ഖാദര്‍. ഇതിനിടയില്‍ റോഡരുകിലെ മരത്തിനു അടിയില്‍ കളിക്കുകയായിരുന്നു പെണ്‍കുട്ടികള്‍. കുട്ടികളെ കണ്ട് …

ചാര്‍മിനാര്‍ എക്‌സ്പ്രസ് ട്രെയിനിന് തീപിടിച്ചു; യാത്രക്കാര്‍ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു

ഹൈദരാബാദ്: ചാര്‍മിനാര്‍ എക്‌സ്പ്രസ് ട്രെയിനിന് തീപിടിച്ചു. തെലങ്കാനയിലെ യാദാദ്രി ഭുവനഗിരി ജില്ലയിലെ അലര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ച് ട്രെയിനിന്റെ എസ് 5 കോച്ചില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. പുകയും തീയും കണ്ടതോടെ പരിഭ്രാന്തരായ യാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്താന്‍ ശ്രമിച്ചു. ട്രെയിന്‍ നിന്ന ഉടനെ യാത്രക്കാര്‍ പുറത്തേക്ക് ചാടിയതിനാല്‍ പരിക്കോ ആളപായമോ ഉണ്ടായില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. റെയില്‍വേ ഉദ്യോഗസ്ഥരും പ്രാദേശിക അധികൃതരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. തീ പൂര്‍ണ്ണമായും …

മാധ്യമ പ്രവര്‍ത്തകര്‍ക്കായി ട്രംപ് ഒരുക്കിയ അത്താഴ വിരുന്നിനിടെ വെടിവയ്പ്പ്; പ്രതി കസ്റ്റഡിയില്‍

വാഷിംഗ്ടണ്‍: മാധ്യമ പ്രവര്‍ത്തകര്‍ക്കായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒരുക്കിയ അത്താഴ വിരുന്നിനിടെ വെടിവയ്പ്പ്. വാഷിംഗ് ടണ്‍ ഹില്‍ട്ടണ്‍ ഹാളില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ പ്രസിഡന്റിനേയും പ്രഥമ വനിത മെലാനിയയെയും ചടങ്ങില്‍ നിന്ന് മാറ്റി. വെടിവയ്പ്പില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. വെടിയൊച്ച കേട്ടതോടെ ട്രംപിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വളയുന്നതിന്റെയും അദ്ദേഹത്തെ സുരക്ഷിതനായി വേദിയില്‍ നിന്ന് ഒഴിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു. യുഎസ് ഭരണനിര ഒന്നടങ്കം പങ്കെടുത്ത ചടങ്ങിനിടെയുണ്ടായ വെടിവയ്പ്പില്‍ വലിയ ഭീതിയും പരിഭ്രാന്തിയും …

എന്റെ പൊന്നേ….., നഷ്ടപ്പെട്ടെന്ന് കരുതിയ ആറ് പവൻ സ്വർണം തിരിച്ചുകിട്ടിയ സന്തോഷത്തിൽ ഉടമയും കുടുംബവും

കൊല്ലം : ആക്രിക്കച്ചവടക്കാരനു വിറ്റ പഴയ പുസ്തകങ്ങൾക്കു ള്ളിൽ സൂക്ഷിച്ചിരുന്ന ആറ് പവൻ സ്വർണാഭരണങ്ങൾ രണ്ടു ദിവസത്തിനു ശേഷം വീട്ടുടമ രണ്ടുദിവസം ആക്രിക്കടയിൽ നടത്തിയ തിരച്ചില്ലിൽ കണ്ടെത്തി. ആഭരണങ്ങൾ തിരിച്ചുകിട്ടിയ ഉടമ തേവലക്കര മണ്ണാന്റെ വടക്കേതിൽ ഉമ്മർകുട്ടി സ്വർണ്ണം തിരിച്ചുകിട്ടിയ ആശ്വാസത്തിൽ അറിയാതെ എന്റെ പൊന്നേ…, എന്ന് നെടുവീർപ്പിട്ടത് ആക്രിക്കടക്കാരനും കാണികൾക്കും ആശ്ചര്യം പകർന്നു . ഒപ്പം ആശ്വാസവും . 21ന് വൈകിട്ടാണ് വീട്ടിലെ പഴയ സാധനങ്ങളും പത്രങ്ങളും ബുക്കുകളും മറ്റും ഉമ്മർകുട്ടി കുന്നേൽ ജംഗ്ഷനിലെ നിസാറിന്റെ …

യുവതിയുടെ മാല പൊട്ടിച്ച് രക്ഷപ്പെട്ട ഇൻസ്റ്റഗ്രാം ചങ്ങാതി പിടിയിൽ

കൊല്ലം: മാല പൊട്ടിച്ച് രക്ഷപ്പെട്ട യുവതിയുടെ ഇൻസ്റ്റഗ്രാം ചങ്ങാതിയെ പോലീസ് പിടിച്ചു. കോഴിക്കോട്ടു കാരനായ യദുകൃഷ്ണ (24)ആണ് പിടിയിലായത് . കരവാളൂർ സ്വദേശിനിയായ യുവതി ഇളമ്പലിലെ ബന്ധുവീട്ടിൽ എത്തിയപ്പോഴാണ് പരസ്പരം കാണാൻ പ്രതി അവിടെ എത്തിയതെന്ന് പറയുന്നു. തുടർന്ന് ഇരുവരും കുശലങ്ങൾ പറഞ്ഞു റോഡിലൂടെ ഉലാത്തുന്നതിനിടയിൽ യദുകൃഷ്ണ യുവതിയുടെ കഴുത്തിൽ നിന്ന് മാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. യുവതി സംഭവം ഉടൻ പോലീസിനെ അറിയിച്ചു. പോലീസിന്റെ സമയോചിതമായ ഇടപെടലിനെ തുടർന്നു പ്രതി പിടിയിലാവുകയായിരുന്നു.

ഗർഭിണിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിന് ആണെന്നു പറഞ്ഞ് വ്യാജ മരുന്നു നൽകി ഗർഭഛിദ്രം : മൂന്നുപേർ അറസ്റ്റിൽ

ആലപ്പുഴ: ഗർഭിണിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിനാണെന്നു പറഞ്ഞു വ്യാജ മരുന്ന് നൽകി ഗർഭഛിദ്രം നടത്തിയ മൂന്ന് പേരെ കായംകുളം പോലീസ് അറസ്റ്റ് ചെയ്തു. പ്രധാന പ്രതി അഭിജിത്ത് (21), ബന്ധു അജിത്ത്, കായംകുളം പ്രതാംഗമൂട് ജംഗ്ഷനിലെ നാസ് മെഡിക്കൽ സ്റ്റോർ ഉടമ അനസ് (45) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. ദീർഘനാളായി പീഡനത്തിനിരയായ പെൺകുട്ടി ഗർഭിണി ആയതോടെയാണ് പ്രതികൾ ഗൂഢാലോചന നടത്തി ഗർഭം അലസിപ്പിക്കാൻ വ്യാജ മരുന്നു നൽകിയത്. ഗുളിക …

ഇന്നത്തെപ്രധാന വാർത്തകൾ

​പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ നടക്കേണ്ടിയിരുന്നസമാധാന ചർച്ചകൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റദ്ദാക്കി. സ്റ്റീവ് വിറ്റ്‌കോഫ്, ജാറെഡ് കുഷ്നർ എന്നിവരടങ്ങുന്ന സംഘത്തെ ചർച്ചയ്ക്കായി അയക്കേണ്ടതില്ലെന്ന് അദ്ദേഹം തീരുമാനിച്ചു. “എല്ലാ ചീട്ടുകളും തങ്ങളുടെ കൈവശമാണെന്നും” 18 മണിക്കൂർ വിമാനയാത്ര നടത്തി അവിടെപ്പോയി ചർച്ച നടത്തുന്നതിൽ അർത്ഥമില്ലെന്നുമാണ് ട്രംപ് വ്യക്തമാക്കിയത്. ​ചർച്ചകൾ റദ്ദാക്കിയതിന് പിന്നാലെ ഇറാൻ ഒരു പുതിയ സമാധാന കരാർ സമർപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്. ആദ്യം നൽകിയ നിർദ്ദേശത്തേക്കാൾ മികച്ചതാണ് രണ്ടാമത്തേതെന്ന് ട്രംപ് സൂചിപ്പിച്ചെങ്കിലും, “ഇറാൻ ഒരിക്കലും ആണവായുധം നിർമ്മിക്കില്ല” …