സ്ത്രീയെ കൊലപ്പെടുത്തി മൃതദേഹം കലുങ്കിനടിയില്‍ തള്ളിയ കേസ്; ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു, പിടിയിലായത് പെരിയ , ചെക്കിപ്പള്ളത്തെ സുബൈദ കൊലക്കേസിലെ പ്രതി

കാസര്‍കോട്: സ്ത്രീയെ കൊലപ്പെടുത്തി മൃതദേഹം കലുങ്കിനടിയില്‍ തള്ളിയ കേസിലെ പ്രതി അറസ്റ്റില്‍. സുള്ള്യ , അജ്ജാവര സ്വദേശി എന്‍ എം അബ്ദുല്‍ അസീസ് എന്ന അജ്ജാവര അസീസി(30)നെയാണ് പുത്തൂര്‍ ,കഡബ പൊലീസ് ആന്ധ്രപ്രദേശില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
2012 ജനുവരി 31ന് കഡബ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊമ്പാരു, അമൈദഡുക്കയില്‍ സ്ത്രീയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അസീസ്. പിന്നീട് ഒളിവില്‍ പോയ അസീസിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ആന്ധ്രപ്രദേശില്‍ ഒളിവിൽ കഴിയുന്നതിനിടയിലാണ് പിടിയിലായത്. 2018 ജനുവരി 17ന് ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെരിയ,വില്ലാരംപതി, ചെക്കിപ്പള്ളത്തെ സുബൈദ (60)യെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അറസ്റ്റിലായ അജ്ജാവര അസീസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page