ചാര്‍മിനാര്‍ എക്‌സ്പ്രസ് ട്രെയിനിന് തീപിടിച്ചു; യാത്രക്കാര്‍ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു

ഹൈദരാബാദ്: ചാര്‍മിനാര്‍ എക്‌സ്പ്രസ് ട്രെയിനിന് തീപിടിച്ചു. തെലങ്കാനയിലെ യാദാദ്രി ഭുവനഗിരി ജില്ലയിലെ അലര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ച് ട്രെയിനിന്റെ എസ് 5 കോച്ചില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. പുകയും തീയും കണ്ടതോടെ പരിഭ്രാന്തരായ യാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്താന്‍ ശ്രമിച്ചു. ട്രെയിന്‍ നിന്ന ഉടനെ യാത്രക്കാര്‍ പുറത്തേക്ക് ചാടിയതിനാല്‍ പരിക്കോ ആളപായമോ ഉണ്ടായില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

റെയില്‍വേ ഉദ്യോഗസ്ഥരും പ്രാദേശിക അധികൃതരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. തീ പൂര്‍ണ്ണമായും അണയ്ക്കുകയും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page