കീഴൂരില്‍ ക്ലബ്ബിന് നേരെ അക്രമം; കാരംസ് ബോര്‍ഡും ട്രോഫികളും അടിച്ചുതകര്‍ത്തു, അഞ്ചുപേര്‍ക്കെതിരെ കേസ്

കാസര്‍കോട്: മേല്‍പ്പറമ്പ്, കീഴൂരിലെ ഒഫന്‍സ് ക്ലബ്ബിന് നേരെ അക്രമം. ക്ലബ് ഓഫീസില്‍ അതിക്രമിച്ചു കയറി കാരംസ്‌ബോര്‍ഡും സ്റ്റാന്‍ഡും ട്രോഫികളും തകര്‍ത്തു എന്ന പരാതിയില്‍ അഞ്ചുപേര്‍ക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു.
ക്ലബ്ബ് ഭാരവാഹിയായ മുനീര്‍ നല്‍കിയ പരാതിയില്‍ കീഴൂരിലെ ഇസ്മയില്‍ (24), സുഹൈല്‍ (24), സാദിഖ്(28), സിനാന്‍ (24), ഖാദര്‍ (24) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഏപ്രില്‍ 21ന് കാഞ്ഞങ്ങാട്, അതിഞ്ഞാലിൽ നടന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടയിൽ കളിക്കളത്തിലേക്ക് അതിക്രമിച്ചു കയറി ഒച്ചപ്പാട് ഉണ്ടാക്കുകയും പടക്കം പൊട്ടിച്ച് കളി അലങ്കോലപ്പെടുത്തുകയും ചെയ്തു എന്നതിന് യുവാക്കളെ സംഘാടകര്‍ പുറത്താക്കിയിരുന്നു. ഈ സമയത്ത് ക്ലബ്ബ് പ്രവര്‍ത്തകര്‍ സഹായിച്ചില്ലെന്ന വിരോധത്തിലാണ് ക്ലബ്ബിന് നേരെ അക്രമം നടത്തിയതെന്ന് പരാതിയില്‍ പറഞ്ഞു. അരലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page