വഴിയോരത്തു കളിക്കുകയായിരുന്ന പെണ്‍കുട്ടികളെ പീഡിപ്പിച്ചതായി പരാതി; അറസ്റ്റിലായ പൂച്ചക്കാട് സ്വദേശിക്കെതിരെ ഒരു പോക്‌സോ കേസ് കൂടി രജിസ്റ്റര്‍ ചെയ്തു

കാസര്‍കോട്: റോഡരുകില്‍ കളിക്കുകയായിരുന്ന പെണ്‍കുട്ടികളെ ശാരീരികമായി സ്പര്‍ശിച്ച് പീഡിപ്പിച്ചുവെന്ന പരാതിയില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന പ്രതിക്കെതിരെ ബേക്കല്‍ പൊലീസ് ഒരു കേസ് പോക്സോ കൂടി രജിസ്റ്റര്‍ ചെയ്തു. പള്ളിക്കര, പൂച്ചക്കാട്ടെ അബ്ദുല്‍ ഖാദറി (58)നെതിരെയാണ് കേസെടുത്തത്. ഒന്‍പതു വയസുകാരിയുടെ പരാതി പ്രകാരമാണ് രണ്ടാമത്തെ കേസ്. ആദ്യത്തെ കേസില്‍ അറസ്റ്റിലായ അബ്ദുല്‍ ഖാദര്‍ നിലവില്‍ റിമാന്റിലാണ്.
ഒരാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നു അബ്ദുല്‍ ഖാദര്‍. ഇതിനിടയില്‍ റോഡരുകിലെ മരത്തിനു അടിയില്‍ കളിക്കുകയായിരുന്നു പെണ്‍കുട്ടികള്‍. കുട്ടികളെ കണ്ട് റോഡരുകില്‍ സ്‌കൂട്ടര്‍ നിര്‍ത്തിയ അബ്ദുല്‍ ഖാദര്‍ പെണ്‍കുട്ടികള്‍ക്ക് അരികിലെത്തി മോശം വിചാരത്തോടെ ശരീരത്തില്‍ സ്പര്‍ശിക്കുകയായിരുന്നുവെന്നാണ് പരാതി. പെണ്‍കുട്ടികള്‍ വീട്ടിലെത്തി വിവരം പറഞ്ഞതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് സംഭവ സ്ഥലത്തെത്തി സമീപത്തെ സി സി ടി വി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞിരുന്നത്. ആദ്യ കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയുടെ കൂട്ടുകാരിയായ ഒന്‍പതു വയസുകാരിയുടെ പരാതി പ്രകാരമാണ് രണ്ടാമത്തെ കേസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page