കാസര്‍കോട്: ജോലിക്കു പോകുന്നുവെന്നു പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ ഭര്‍ത്താവിനെ കാണാതായതായി ഭാര്യയുടെ പരാതി. ഭീമനടി, കക്കോട്, ചെറിയനോലിക്കല്‍ ഹൗസിലെ മാത്യു തോമസ് എന്ന സിബി(55)യെ ആണ് കാണാതായത്. ഭാര്യ ഷിജി മാത്യു നല്‍കിയ പരാതിയില്‍ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മാര്‍ച്ച് അഞ്ചിനു രാവിലെ ജോലിക്കു പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ ഭര്‍ത്താവ് അതിനു ശേഷം തിരിച്ചെത്തിയില്ലെന്നു ഷിജിമാത്യു നല്‍കിയ പരാതിയില്‍ പറഞ്ഞു. ബന്ധു വീടുകളില്‍ പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം അന്വേഷിച്ചിട്ടും കണ്ടെത്താത്തതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.






