ജീരകസോഡ കുപ്പിയില്‍ ചത്ത പാമ്പിന്‍കുഞ്ഞ്; സ്ഥാപനം അടച്ചിട്ടു

ഇരിങ്ങാലക്കുട: കടയില്‍ നിന്ന് വാങ്ങിയ ജീരകസോഡ കുപ്പിയില്‍ ചത്ത പാമ്പിന്‍കുഞ്ഞിനെ കണ്ടെത്തി. കോണത്തുകുന്ന് മനയ്ക്കപ്പടിയിലെ ഇന്ത്യന്‍ ഫാസ്റ്റ് ഫുഡില്‍ നിന്ന് വാങ്ങിയ ജീരകസോഡയില്‍ നിന്നാണ് പാമ്പിന്‍ കുഞ്ഞിനെ കണ്ടെത്തിയത്. ചെറായി സ്വദേശി ഉണ്ണിയന്‍ പുരയ്ക്കല്‍ വിഷ്ണുരാജ്, ആലുവ സ്വദേശി ഡിനൂസ് എന്നിവരാണ് സോഡ വാങ്ങിയത്.

സോഡാ കുപ്പി തുറന്ന് കുടിക്കുന്നതിനിടെ മുകളില്‍ എന്തോ തങ്ങി നില്‍ക്കുന്നത് കണ്ട് നോക്കിയപ്പോഴാണ് പാമ്പിന്‍കുഞ്ഞാണെന്ന് ഇവര്‍ തിരിച്ചറിയുന്നത്. സ്റ്റിക്കര്‍ നോക്കിയപ്പോള്‍ കോണത്തുകുന്ന് ചിരട്ടക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന റിലാക്സ് സോഡാ കമ്പനിയില്‍ നിന്നെത്തിച്ച സോഡയാണെന്നു അറിഞ്ഞാന്‍ കഴിഞ്ഞു. ഇതോടെ യുവാക്കള്‍ കൊടുങ്ങല്ലൂര്‍ ഫുഡ് സേഫ്റ്റി വിഭാഗത്തിലേക്ക് വിളിച്ച് പരാതിപ്പെടുകയായിരുന്നു. സോഡാ കുപ്പിയുടെ വിഡിയോ വാട്‌സാപ്പില്‍ അയച്ചു കൊടുത്തു. തുടര്‍ന്ന് ഫുഡ് സേഫ്റ്റി ഓഫീസര്‍ ഡോ.എം.ബര്‍ഷാനയുടെ നേതൃത്വത്തില്‍ സ്ഥാപനത്തില്‍ പരിശോധന നടത്തുകയായിരുന്നു.

സോഡാ നിര്‍മാണത്തിനായി കഴുകി വയ്ക്കുന്ന കുപ്പികള്‍ അടച്ചുറപ്പില്ലാത്ത സ്ഥലത്താണ് സൂക്ഷിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഒരുദിവസം രാത്രി കഴുകി വയ്ക്കുന്ന കുപ്പിയില്‍ പിറ്റേ ദിവസമാണ് സോഡ നിറയ്ക്കുന്നത്. ഇതിനിടിലാകാം പാമ്പ് കയറിയതെന്ന് സംശയിക്കുന്നതായി ഫുഡ് സേഫ്റ്റി ഓഫീസര്‍ പറഞ്ഞു. അടച്ചുറപ്പില്ലാത്ത രീതിയിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥാപനം അടച്ചുപൂട്ടി. സ്ഥാപനത്തില്‍ ഉണ്ടായിരുന്ന മുഴുവന്‍ സ്റ്റോക്കും നശിപ്പിച്ചു. മേഖലയിലെ മുഴുവന്‍ സ്ഥാപനങ്ങളിലും വിതരണം ചെയ്ത സോഡ, ഫാക്ടറി അധികൃതരെ കൊണ്ട് തന്നെ തിരിച്ചെടുപ്പിച്ച് നശിപ്പിച്ചതായി ഫുഡ് സേഫ്റ്റി ഓഫീസര്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹണിട്രാപ്പ് ഭീഷണി: കൊടക്കാട്ടെ വയോധികനില്‍ നിന്നു 20 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍; പിടിയിലായത് അസീസ് എന്ന് ആള്‍മാറാട്ടം നടത്തിയ ചെറുവത്തൂര്‍, കൈതക്കാട് സ്വദേശി
ലക്ഷങ്ങളുടെ ആനക്കൊമ്പുകളുമായി മഞ്ചേശ്വരം സ്വദേശി ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍; സംഘത്തിനു 42.700 കിലോഗ്രാം തൂക്കമുള്ള ആനക്കൊമ്പ് കിട്ടിയത് എവിടെ നിന്ന്?, പൊലീസും വനം വകുപ്പും അന്വേഷണം തുടങ്ങി

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page