എ.സി വാങ്ങാന്‍ വിസമ്മതിച്ചു; പ്രണയ വിവാഹിതയായ യുവതി ആത്മഹത്യ ചെയ്ത നിലയില്‍

കോയമ്പത്തൂര്‍: എയര്‍ കണ്ടീഷണര്‍ വാങ്ങാന്‍ ഭര്‍ത്താവും കുടുംബവും വിസമ്മതിച്ചതിനെ തുടര്‍ന്ന് യുവതി ജീവനൊടുക്കി . തിരുവള്ളൂരിനടുത്തുള്ള ഒരു ഗ്രാമത്തിലാണ് സംഭവം. വസ്ത്ര വില്‍പ്പന ശാലയില്‍ ജോലി ചെയ്യുന്ന മോണിക്ക(25) ആണ് ജീവനൊടുക്കായത്. ഞായറാഴ്ച രാ വിലെയാണ് മോണിക്കയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍കാണപ്പെട്ടത്ത്.

കടുത്ത ചൂടിനെ തുടര്‍ന്ന് മോണിക്കയുടെ ഭര്‍ത്താവ് ആകാശും(26), സഹോദരങ്ങളും ടെറസിലാണ് കിടന്നുറങ്ങുന്നത്. കുറച്ചു ദിവസമായി ചൂട് സഹിക്കാനാകാതെ മോണിക്ക എസി വാങ്ങാന്‍ നിര്‍ബന്ധിച്ചിരുന്നതായി ആകാശും കുടുംബവും പറയുന്നു. ഇതേ ചൊല്ലി ദമ്പതികള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നുവത്രെ. കഴിഞ്ഞദിവസം ആകാശും സഹോദരങ്ങളും ടെറസിലാണ് ഉറങ്ങിയത്. രാവിലെ എഴുന്നേറ്റ് മുറിയില്‍ എത്തിയപ്പോള്‍ കതക് അടഞ്ഞ് കിടന്നിരുന്നു. ഏറെ നേരം തട്ടിയിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് ചവിട്ടി തുറക്കുകയായിരുന്നു. അപ്പോഴാണ് മോണിക്കയെ മരിച്ചനിലയില്‍ കാണുന്നത്.

രണ്ടു വര്‍ഷം മുമ്പാണ് ആകാശും മോണിക്കയും തമ്മിലുള്ള വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നു. മോണിക്കയുടെ ബന്ധുക്കള്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇരുവരും തമ്മില്‍ അടുത്തിടെ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
സ്ത്രീയെ കൊലപ്പെടുത്തി മൃതദേഹം കലുങ്കിനടിയില്‍ തള്ളിയ കേസ്; ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു, പിടിയിലായത് പെരിയ , ചെക്കിപ്പള്ളത്തെ സുബൈദ കൊലക്കേസിലെ പ്രതി

You cannot copy content of this page