കാസർകോട്ടെ പഞ്ചായത്ത് ജനപ്രതിനിധികളും സാമൂഹ്യ പ്രവർത്തകരും കാരുണ്യത്തിന്റെ പ്രകാശ ഗോപുരമായ പത്തനാപുരം ഗാന്ധിഭവൻ സന്ദർശിച്ചു

പത്തനാപുരം: വൃദ്ധ ജനങ്ങളും അനാഥ പെൺമക്കളും ഭിന്നശേഷിക്കാരും ഉൾപ്പെടെ 2500ൽ അധികം അന്തേവാസികളെ പരിപാലിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ മതേതര കാരുണ്യ കൂട്ടായ്മയായ പത്തനാപുരം ഗാന്ധിഭവൻ കാസർകോട് നിന്നും ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും വെള്ളരിക്കുണ്ട് ഗാന്ധി ഭവൻ ലവ് ആൻഡ് കെയർ സ്ഥാപന മാനേജർ റോബി സണ്ണിയുടെയും നേതൃത്വത്തിൽ ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രവർത്തകരും സന്ദർശിച്ചു. വെള്ളരിക്കുണ്ട് ഗാന്ധിഭവൻ ലൗ ആൻ്റ് കെയർ സ്ഥാപനത്തിൽ നിന്നുംകഴിഞ്ഞദിവസം പുറപ്പെട്ടസംഘം ശനിയാഴ്ച രാവിലെ പത്തനാപുരത്ത് എത്തി. …

നിയമസഭാ തിരഞ്ഞെടുപ്പ്: പ്രചരണ ബോർഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം: പൊലീസ്

നീലേശ്വരം : നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി രാഷ്ട്രീയ പാർട്ടികളും മറ്റു സംഘടനകളും സ്ഥാപിച്ച മുഴുവൻ ബോർഡുകളും കൊടി തോരണങ്ങളും അടിയന്തരമായി അതത് സംഘടനകൾ തന്നെ നീക്കം ചെയ്യണമെന്ന് നീലേശ്വരം പോലീസ് അറിയിച്ചു. തിരഞ്ഞെടുപ്പു കഴിഞ്ഞുടനെ തന്നെ ഇവ നീക്കം ചെയ്യേണ്ടതായിരുന്നുവെങ്കിലും പല സംഘടനകളും അവ നീക്കം ചെയ്യാത്തതു പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രചരണ ബോഡുകളും മറ്റും ഉടൻ നീക്കം ചെയ്യണമെന്നു സ്ഥാനാർത്ഥികളോടും പാർട്ടികളോടും ആവർത്തിച്ചു നിർദ്ദേശിച്ചു.

ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങി മരിച്ച നിലയില്‍

ആലപ്പുഴ: ജില്ലാ ജയിലില്‍ റിമാന്‍ഡ് പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ പുന്നപ്ര സ്വദേശി ശരത് പ്രസാദിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ജനറല്‍ ആശുപത്രിയില്‍ ഡ്യൂട്ടി ഡോക്ടറെ അസഭ്യം പറഞ്ഞ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയായിരുന്നു. ഇന്ന് വൈകിട്ടാണ് തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ചെക്ക് ഡാമില്‍ ഇതര സംസ്ഥാന തൊഴിലാളി മുങ്ങി മരിച്ചു: പമ്പയാറ്റില്‍ കുളിക്കാന്‍ ഇറങ്ങിയ ആളെ കാണാതായി

വയനാട്: കുഴിനിലം ചെക്ക് ഡാമില്‍ ഇതര സംസ്ഥാന തൊഴിലാളി മുങ്ങി മരിച്ചു. ഇന്ന് വൈകിട്ടാണ് അപകടം. കുളിക്കുന്നതിനിടെ മുങ്ങിമരിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മാനന്തവാടി ഫയര്‍ഫോഴ്‌സ് സംഘം ചെക്ക് ഡാമില്‍ നിന്നു മൃതദേഹം കണ്ടെടുത്തു. ഇയാളുടെ പേരുവിവരങ്ങള്‍ ലഭ്യമല്ല. തിരിച്ചറിയുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. അതിനിടെ, പത്തനംതിട്ട അരയാഞ്ഞിലിമണ്ണില്‍ പമ്പയാറ്റില്‍ കുളിക്കാന്‍ ഇറങ്ങിയ ആളെ കാണാതായി. എലിവാലിക്കര സ്വദേശി മണ്ണാലില്‍ വീട്ടില്‍ സുജിത്തി(30)നെയാണ് കാണാതായത്. സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനെത്തിയതായിരുന്നു. നാട്ടുകാര്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സംഘം …

നിയമ വിദ്യാര്‍ത്ഥിനിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; കടന്നുപിടിക്കാനും ശ്രമം; 22കാരന്‍ അറസ്റ്റില്‍

കൊച്ചി: നിയമ വിദ്യാര്‍ത്ഥിനിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ സംഭവത്തില്‍ 22കാരനെ പൊലീസ് അറസ്റ്റുചെയ്തു. മൂവാറ്റുപുഴ ആനിക്കാട് ശശികല ഭവനില്‍ അശ്വിന്‍ രാജീവിനെയാണ് എടത്തല പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 22 നായിരുന്നു പരാതിക്കിടയാക്കിയ സംഭവം. മണലിമുക്ക്-തേവക്കല്‍ റോഡിലൂടെ നടന്നുപോവുകയായിരുന്ന വിദ്യാര്‍ത്ഥിനിയ്ക്കു നേരെ ഇലക്ട്രിക് സ്‌കൂട്ടറിലെത്തിയ പ്രതി നഗ്നത പ്രദര്‍ശിപ്പിക്കുകയും കടന്നുപിടിക്കാന്‍ ശ്രമിച്ചെന്നുമാണ് പരാതി. സ്‌കൂട്ടറിന്റെ നമ്പറുള്‍പ്പെടെ നല്‍കിയാണ് വിദ്യാര്‍ത്ഥിനി പരാതി നല്‍കിയത്. തുടര്‍ന്ന് സമീപത്തെ സിസിടിവി ക്യാമറ ഉള്‍പ്പടെ പരിശോധിച്ചാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്. …

സംസ്ഥാനത്ത് പാമ്പുകടിയേറ്റ് വീണ്ടും മരണം; മരിച്ചത് 75കാരി

ഇടുക്കി: സംസ്ഥാനത്ത് പാമ്പുകടിയേറ്റ് വീണ്ടും മരണം. ഇടുക്കി കാഞ്ഞാര്‍ സ്വദേശി വിശാലാക്ഷിയാണ് (75) മരിച്ചത്. വീടിന് സമീപത്ത് വെച്ചാണ് ഇവര്‍ക്ക് പാമ്പുകടിയേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ കണ്ണൂരും പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന 70 കാരി മരിച്ചിരുന്നു. കണ്ണൂര്‍ തളിപ്പറമ്പ് പട്ടുവത്ത് വീട്ടില്‍ മുതുകുടയിലെ നബീസ (70) ആണ് മരിച്ചത്. വെള്ളിയാഴ്ചയാണ് പാമ്പുകടിയേറ്റ നിലയില്‍ നബീസയെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആന്റിവെനം നല്‍കിയിരുന്നു. ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന നബീസ …

കുണിയയില്‍വന്‍ തീപിടിത്തം

കാസര്‍കോട്: പ്ലാന്റേഷന്‍ കോര്‍പറേഷന്റെ അധീനതയിലുള്ള കശുവണ്ടി തോട്ടത്തില്‍ വന്‍ തീപിടിത്തം. കുണിയ പള്ളിക്കു പടിഞ്ഞാറു ഭാഗത്ത് ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടര മണിയോടെയാണ് തീപടര്‍ന്നു പിടിച്ചത്. നാട്ടുകാര്‍ തീയണക്കാന്‍ ശ്രമിച്ചു ഫലം കണ്ടില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി. തീയണക്കാനുള്ള ശ്രമം തുടരുന്നു. പ്ലാന്റേഷന്‍ തോട്ടത്തിനു സമീപത്ത് നൂറു കണക്കിന് വീടുകളുണ്ട്.

ജീവനൊടുക്കാന്‍ കയറുമായി മുറിയില്‍ കയറി കതകടച്ചു; ഫാനില്‍ തൂങ്ങിയാടിയ യുവാവിന് രക്ഷകരായി പൊലീസ്

കൊല്ലം: ജീവനൊടുക്കാന്‍ കയറുമായി മുറിയില്‍ കയറി കതകടച്ച യുവാവിന് രക്ഷകരായി പൊലീസ്. കൊട്ടാരക്കര വെള്ളാരംകുന്നില്‍ കഴിഞ്ഞദിവസമാണ് സംഭവം. വെള്ളാരംകുന്നിലെ 40 കാരനായ യുവാവ് കയറുമായി മുറിയില്‍ കയറി കതകടക്കുകയായിരുന്നു. പിന്നാലെ ഇതുസംബന്ധിച്ച ഒരു സന്ദേശം പൊലീസിന് ലഭിച്ചു. പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്ന കൊട്ടാരക്കര എസ്.ഐ. പങ്കജ് കൃഷ്ണയും സി.പി.ഒ. കിരണും ഉടന്‍ തന്നെ സ്ഥലത്തെത്തി. വീടിന്റെ കതക് ചവിട്ടിത്തുറന്ന് അകത്തുകയറുമ്പോള്‍ ഫാനില്‍ കെട്ടിയ കയറില്‍ പിടയുന്ന യുവാവിനെയാണ് കണ്ടത്. ഉടന്‍ തന്നെ പൊലീസുകാര്‍ അയാളെ ഉയര്‍ത്തിപ്പിടിച്ച് കഴുത്തിലെ കുരുക്കഴിച്ച് …

ബിജെപിയില്‍ ചേര്‍ന്ന എംപിമാരുടെ വസതിക്ക് മുന്നില്‍ ആം ആദ്മി പ്രവര്‍ത്തകരുടെ പ്രതിഷേധം

ന്യൂഡല്‍ഹി: കഴിഞ്ഞദിവസം കൂട്ടത്തോടെ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന എഎപി രാജ്യസഭാ എംപിമാരുടെ വസതിക്ക് മുന്നില്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം. ഹര്‍ഭജന്‍ സിംഗ്, അശോക് മിത്തല്‍, രജീന്ദര്‍ ഗുപ്ത എന്നിവരുടെ വസതിക്ക് മുന്നിലാണ് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയത്. ലുധിയാനയിലും ജലന്ധറിലും പ്രകടനങ്ങള്‍ നടന്നു. നേതാക്കള്‍ പഞ്ചാബിനെ വഞ്ചിച്ചുവെന്ന് ആരോപിച്ച് പ്രതിഷേധക്കാര്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചു. ചിലര്‍ എംപിമാരുടെ വസതികളുടെ അതിര്‍ത്തി ചുവരുകളില്‍ രാജ്യദ്രോഹി എന്നെഴുതി. പഞ്ചാബ് ദേ ഗദ്ദാര്‍ എന്നാണ് ഇവരെ വിശേഷിപ്പിച്ചത്. തെരഞ്ഞെടുപ്പുകള്‍ക്ക് …

ബസ് യാത്രയ്ക്കിടയില്‍ തല പുറത്തേക്കിട്ടു; യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: ബസ് യാത്രയ്ക്കിടയില്‍ തല പുറത്തേക്കിട്ട യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് മാങ്കാവില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടം. കണ്ണൂര്‍ സ്വദേശി സുനിലാണ് മരിച്ചത്. യുവാവിന്റെ തല പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്. കോട്ടയത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിലാണ് അപകടം. ബസില്‍ സൈഡ് സീറ്റിലിരുന്ന് ഉറങ്ങുകയായിരുന്നു യുവാവ്. ബന്ധുക്കളും സുനിലിനൊപ്പമുണ്ടായിരുന്നു. വലിയ ശബ്ദം കേട്ട് ബസിലെ യാത്രക്കാര്‍ തിരിഞ്ഞ് നോക്കിയപ്പോഴാണ് അപകടം നടന്ന വിവരം അറിഞ്ഞത്. മറ്റ് വണ്ടികള്‍ വന്നിടിച്ചതാണെന്നാണ് യാത്രക്കാര്‍ ആദ്യം കരുതിയത്. പിന്നീടാണ് അപകടം നടന്ന വിവരം …

കുറ്റിക്കോലില്‍ കട്ടക്കളി; പൊലീസിനെ കണ്ട് ആള്‍ക്കൂട്ടം ചിതറിയോടി, 3470 രൂപയുമായി മൂന്നു പേര്‍ കുടുങ്ങി

കാസര്‍കോട്: കുറ്റിക്കോല്‍, തമ്പുരാട്ടി ക്ഷേത്രത്തിനു സമീപത്തെ കട്ടക്കളി കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്. 3470 രൂപയുമായി മൂന്നു പേരെ ബേഡകം പൊലീസ് അറസ്റ്റു ചെയ്തു. ബന്തടുക്ക, മാരിപ്പടുപ്പിലെ കുന്നേല്‍ ഹൗസിലെ എൻ.കെ. രാധാകൃഷ്ണന്‍ (45), ചാമക്കൊച്ചി, അണ്ണപ്പാടിയിലെ എ സുധാകര(39), ബേഡകം, അമ്പിലാടി ഹൗസിലെ ബി. അഷ്‌റഫ് (34) എന്നിവരെയാണ് ബേഡകം പൊലീസ് പിടികൂടിയത്. ഇവരെ നോട്ടീസ് നല്‍കി വിട്ടയച്ചതായി പൊലീസ് പറഞ്ഞു.ശനിയാഴ്ച രാത്രി 10.30 മണിയോടെയാണ് ചൂതാട്ട കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ് നടത്തിയത്. തമ്പുരാട്ടി ക്ഷേത്രത്തിനു സമീപത്തെ …

ജന്മദിനാഘോഷത്തിനിടെ മുഖത്ത് കേക്ക് തേച്ചതുമായി ബന്ധപ്പെട്ട തര്‍ക്കം; 3 യുവാക്കള്‍ വെടിയേറ്റ് മരിച്ചു

ലക്‌നൗ: ജന്മദിനാഘോഷത്തിനിടെ മുഖത്ത് കേക്ക് തേച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ മൂന്ന് യുവാക്കള്‍ വെടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. അമര്‍ദീപ് സൈനി, മനീഷ് സൈനി, ആകാശ് സൈനി എന്നിവരാണ് മരിച്ചത്. ജീതു സൈനി എന്ന യുവാവിന്റെ ജന്മദിന ആഘോഷത്തിനിടെയാണ് സംഭവം. കേക്ക് മുറിച്ചതിന് പിന്നാലെ യുവാക്കള്‍ ജീതുവിന്റെ മുഖത്ത് കേക്ക് തേച്ചിരുന്നുവെന്ന് പറയുന്നു. ഇതേ ചൊല്ലി വലിയ തര്‍ക്കം നടന്നു. അതിനുശേഷം ജീതു സൈനിയും കൂടെയുള്ളവരില്‍ കുറച്ചു പേരും പുറത്തുപോയി. പിന്നീട് ആയുധങ്ങളുമായി തിരിച്ചെത്തിയ …

ക്രിക്കറ്റ് താരം അഭിഷേക് ശര്‍മയുടെ കയ്യില്‍ പിടിച്ചുവലിച്ച് ആരാധിക; വന്‍ സുരക്ഷാ വീഴ്ച

ജയ്പുര്‍: ഐ.പി.എല്‍ മത്സരത്തിനായി ജയ്പൂരിലെത്തിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരങ്ങള്‍ക്കായൊരുക്കിയ സുരക്ഷയില്‍ വന്‍ വീഴ്ചയെന്ന് പരാതി. രാജസ്ഥാന്‍ റോയല്‍സിനെ നേരിടാന്‍ ജയ്പുരിലെത്തിയ സണ്‍റൈസേഴ്‌സ് ടീം ഹോട്ടലിലേക്കു നടന്നുപോകുന്നതിനിടെ ഒരു ആരാധിക അഭിഷേക് ശര്‍മയുടെ കയ്യില്‍ പിടിച്ചുവലിക്കുകയായിരുന്നു. അഭിഷേക് നടന്നുനീങ്ങാന്‍ ശ്രമിച്ചെങ്കിലും യുവതി കയ്യില്‍നിന്നു വിടാന്‍ കൂട്ടാക്കിയില്ല. യുവതിയുടെ പെരുമാറ്റത്തില്‍ താരം അസ്വസ്ഥനായതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ട് യുവതിയെ അവിടെ നിന്ന് മാറ്റുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഇതിനെതിരെ വ്യാപകമായി വിമര്‍ശനം ഉയരുന്നുണ്ട്. ഇന്ത്യയ്ക്കായി ട്വന്റി20 ലോകകപ്പിലടക്കം …

അമിഗോസ് ഉളുവാർ ഓൾ ഇന്ത്യ ക്രിക്കറ്റ് ടൂർണമെൻ്റിന് തിങ്കളാഴ്ച തുടക്കം

കാസർകോട്: നിരവധി ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നഅമിഗോസ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് ഉളുവാർ സംഘടിപ്പിക്കുന്ന ഓൾ ഇന്ത്യ ലെവൽ ക്രിക്കറ്റ് ടൂർണ്ണമെൻറ് തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഉളുവാർ ബായിക്കട്ട ഗ്രൗണ്ടിൽ നടക്കുമെന്ന് ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു. രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള ടീമുകളും, കളിക്കാരും അണി നിരക്കും. വൈകുന്നേരം മൂന്നു മണി മുതൽ ടൂർണ്ണമെൻറുകൾ ആരംഭിക്കും. ജെ.ആർ ബ്രദേഴ്സ്, ഗ്രീൻ സ്റ്റാർ പെഡന, എസ്.പി.യു നരസിoഹം, ഷാഫ്റ്റ് സുബ്രി അവേ, ചീത്ത തെരുവത്ത്, റെഡ് …

പിക്കപ്പ് വാനിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം

വയനാട്: പിക്കപ്പ് വാനിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം. വയനാട് കോളിയാടിയിലാണ് സംഭവം. സുല്‍ത്താന്‍ ബത്തേരി കോളിയാടി സ്വദേശിനി ജിലി വില്‍സണ്‍ ആണ് മരിച്ചത്. പാര്‍ക്ക് ചെയ്ത കാറിനടുത്ത് നില്‍ക്കുമ്പോള്‍ പിക്കപ്പ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. അപകടം ഉണ്ടാക്കിയ പിക്കപ്പ് വാന്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ജിലി വില്‍സന്റെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ജീവനക്കാരെ വിശ്വാസത്തിലെടുക്കണം:എൻ ജി ഒ സംഘ്

കാസർകോട് : സംസ്ഥാന ജീവനക്കാരുടെ ക്ഷാമബത്ത, ശമ്പളപരിഷ്കരണം,ലീവ് സറണ്ടർ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ സമയബന്ധിതമായി അനുവദിക്കണമെന്ന് കേരള എൻ ജി ഒ സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്. രാജേഷ് ആവശ്യപ്പെട്ടു. ജീവനക്കാരെ അവഗണിക്കുകയും, ആനുകൂല്യങ്ങളും, അവകാശങ്ങളും തടഞ്ഞുവച്ച് ദ്രോഹിക്കുകയും ചെയ്ത പിണറായി സർക്കാർ നയം സിവിൽ സർവീസിന്റെ കാര്യക്ഷമത തകർത്തിരിക്കുകയാണ്.ഇതിനെതിരെയുള്ള ജീവനക്കാരുടെ പ്രതിഷേധം തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കും.സർക്കാരിന്റെ ക്ഷേമ – വികസനപദ്ധതികൾ ജനങ്ങളിലെത്തിയ്ക്കുന്നതിനുവേണ്ടി പ്രവർത്തിക്കുന്ന ജീവനക്കാരെ വിശ്വാസത്തിലെടുക്കുന്നതിലൂടെ മാത്രമെ സംതൃപ്തവും കാര്യക്ഷമവുമായ സിവിൽ സർവീസ് സാധ്യമാവുകയുള്ളു.ഈ മാറ്റമാണ് …

ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു

തിരുവനന്തപുരം: കുടുംബ പ്രശ്‌നമെന്ന് പറയുന്നു, ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ഞായറാഴ്ച രാവിലെ 10.30 ന് ആയിരുന്നു സംഭവം. ട്യൂഷന്‍ സെന്റര്‍ നടത്തുന്ന വിഷ്ണുവാണ് ഭാര്യ അല്‍മ(34) യെ കുത്തിക്കൊലപ്പെടുത്തിയത്. 10 വര്‍ഷം മുമ്പാണ് ഇവർ വിവാഹിതരായത്. ഇവര്‍ക്ക് കുട്ടികളില്ല. കൊലയ്ക്ക് ശേഷം വിഷ്ണു തന്നെയാണ് സമീപവാസികളോട് വിവരം പറഞ്ഞത്. പിന്നീട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

കാര്‍ 400 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണു; യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു; തുണച്ചത് പയര്‍വള്ളി പടര്‍പ്പ്

ഇടുക്കി: മറ്റൊരു വാഹനത്തില്‍ തട്ടി നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ 400 അടി താഴ്ചയുള്ള കൊക്കയിലേക്കു വീണു. പെരുവന്താനം അമലഗിരിക്കു സമീപം കഴിഞ്ഞദിവസം നടന്ന സംഭവത്തില്‍ യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തിരുവനന്തപുരം സ്വദേശികളായ ശ്രീജിത്ത്, ജോയി എന്നിവരാണ് കാറിലുണ്ടായിരുന്നത്. മൂന്നാറില്‍നിന്നു തിരുവനന്തപുരത്തേക്ക് മടങ്ങുന്നതിനിടെ അമലഗിരിയില്‍ വച്ച് കാര്‍ മറ്റൊരു വാഹനത്തില്‍ തട്ടിയ ശേഷം കൊക്കയിലേക്കു പതിക്കുകയായിരുന്നുവെന്നും പയര്‍വള്ളി പടര്‍പ്പുകളിലേക്കു കാര്‍ വീണതിനാലാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതെന്നും ഇവര്‍ പറഞ്ഞു. അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സമീപവാസികള്‍ കൊക്കയിലിറങ്ങി യാത്രക്കാരെ പുറത്തെത്തിച്ചു. താഴ്ചയിലേക്ക് …