അയര്‍ലന്‍ഡില്‍ നിന്നു നാട്ടിലേക്ക് മടങ്ങിയ യുവാവ് ആലുവ റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞുവീണു മരിച്ചു

എറണാകുളം: അയര്‍ലന്‍ഡില്‍ നിന്നു നാട്ടിലേക്ക് മടങ്ങിയ യുവാവ് ആലുവ റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞുവീണു മരിച്ചു. ഇടുക്കി സ്വദേശിയായ ജയകുമാര്‍ ആണ് മരിച്ചത്. ജയകുമാര്‍ കുടുംബത്തോടൊപ്പം അയര്‍ലന്‍ഡിലായിരുന്നു. നാട്ടിലേക്കുള്ള യാത്രയില്‍ മുംബൈ വിമാനത്താവളത്തിലിറങ്ങി അവിടെ നിന്നു ട്രെയിന്‍ മാര്‍ഗമാണ് ആലുവ റെയില്‍വേ സ്റ്റേഷനിലെത്തിയത്. അവിടെ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് വിവരം. ഉടന്‍ തന്നെ ആലുവ ജില്ലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണ കാരണം അറിയാന്‍ കഴിയൂ എന്ന് ബന്ധുക്കള്‍ …

നടന്‍ അക്ഷയ് കുമാറിന്റെ 13 കാരിയായ മകളോട് ‘നഗ്ന ചിത്രങ്ങള്‍’ ആവശ്യപ്പെട്ട സംഭവം; പ്രതി അറസ്റ്റില്‍

ന്യൂഡല്‍ഹി: ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ 13 കാരിയായ മകളോട് ‘നഗ്ന ചിത്രങ്ങള്‍’ ആവശ്യപ്പെട്ട സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ഓണ്‍ലൈന്‍ ഗെയിമിംഗ് പ്ലാറ്റ്ഫോമിലൂടെയാണ് പ്രതി നഗ്ന ചിത്രങ്ങള്‍ ആവശ്യപ്പെട്ടത്. മഹാരാഷ്ട്ര സൈബര്‍ വകുപ്പ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍, മുംബൈയിലെ പൊലീസ് ആസ്ഥാനത്ത് നടന്ന സൈബര്‍ ബോധവത്ക്കരണ പരിപാടിയില്‍ വച്ചാണ് അക്ഷയ് കുമാര്‍ തന്റെ മകള്‍ക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞത്. പിന്നാലെയാണ് സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. തുടക്കത്തില്‍ മകളോട് നല്ല രീതിയില്‍ …

ക്ഷേത്ര ഘോഷയാത്രയ്ക്കിടെ നടപ്പാലം തകര്‍ന്ന് എട്ടു പേര്‍ക്ക് പരിക്ക്

മംഗളൂരു:ക്ഷേത്രോത്സവത്തോടനുബന്ധിച്ചുനടന്ന ഘോഷയാത്രയ്ക്കിടെ നടപ്പാലം തകര്‍ന്ന് എട്ടു പേര്‍ക്ക് പരിക്കേറ്റു.ദക്ഷിണ കന്നഡയിലെ പുച്ചമൊഗരുവിലെ ക്ഷേത്രോത്സവ ഘോഷയാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. ക്ഷേത്രത്തില്‍ നിന്ന് ദിവ്യ ഭണ്ഡാര ഘോഷയാത്ര പോകുമ്പോഴായിരുന്നു അപകടം. ആളുകള്‍ സ്ഥിരമായി ഉപയോഗിച്ചിരുന്ന പാലമാണ് തകർന്നത് . ഘോഷയാത്ര പോകുമ്പോള്‍ കൂടുതല്‍ ആളുകള്‍ ഒന്നിച്ച് കയറിയതാവാം പാലം തകരാൻ കാരണമെന്ന് കരുതുന്നു.ഘോഷയാത്രയുടെ പിന്നിൽ സഞ്ചരിച്ചിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. പാലത്തിന്റെ അവശിഷ്ടങ്ങൾക്കൊപ്പം ആളുകള്‍ ഒന്നാകെ കുഴിയിലേക്ക് താഴ്ന്നുപോകുകയായിരുന്നു. അപകടത്തില്‍ പലരുടേയും എല്ലുകള്‍ പൊട്ടിയതായി പറയുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

2 വര്‍ഷം മുമ്പ് മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിയ ഭാര്യയെ വോട്ട് ചെയ്യാനെത്തിയപ്പോള്‍ കാത്തിരുന്ന് പിടികൂടി യുവാവ്; പിന്നീട് പൊതിരെ മര്‍ദ്ദനം

കൊല്‍ക്കത്ത: രണ്ടു വര്‍ഷം മുമ്പ് മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിയ ഭാര്യയെ വോട്ട് ചെയ്യാനെത്തിയപ്പോള്‍ കാത്തിരുന്ന് പിടികൂടി യുവാവ് പൊതിരെ മര്‍ദ്ദിച്ചതായി പരാതി. പശ്ചിമബംഗാള്‍ തിരഞ്ഞെടുപ്പിനിടെ നക്‌സല്‍ബാരി നിയമസഭ മണ്ഡലത്തിലെ ഫാന്‍സിദേവ തരാബാരി പോളിംഗ് ബൂത്തിലാണ് സംഭവം. ഭാര്യ വോട്ടു ചെയ്യാന്‍ എത്തുമെന്ന് അറിഞ്ഞിരുന്ന യുവാവ് രാവിലെ തൊട്ട് കാത്തിരിക്കുകയായിരുന്നു.അതിനിടെ യുവതി വോട്ട് ചെയ്യാനെത്തുകയും യുവാവ് ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. ഇതോടെ അവിടെയുണ്ടായിരുന്ന പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. യുവാവ് കൊടുംചൂട് അവഗണിച്ച് രാവിലെ മുതല്‍ ബൂത്തില്‍ കറങ്ങി നടക്കുന്നതായി ദൃക് സാക്ഷികള്‍ …

ആം ആദ്മി പാര്‍ട്ടി വിട്ടുപോയ എംപിമാരെ പച്ചക്കറി ചേരുവകളോട് ഉപമിച്ച് മുഖ്യമന്ത്രി ഭഗവന്ത് മന്‍

ചണ്ഡീഗഢ്: ആം ആദ്മി പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് പോയ എംപിമാരെ പച്ചക്കറി ചേരുവകളോട് ഉപമിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍. എക്‌സ് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി എംപിമാര്‍ക്കെതിരെ തിരിഞ്ഞത്. രാഘവ് ഛദ്ദ, അശോക മിത്തല്‍, സന്ദീപ് പഥക്ക്, ഹര്‍ഭജന്‍ സിംഗ്, രാജീന്ദര്‍ ഗുപ്ത, വിക്രം സാഹ്നി, സ്വാതി മലിവാള്‍ എന്നിവരാണ് പാര്‍ട്ടി വിട്ടത്. ഇതില്‍ രാഘവ് ഛദ്ദ, അശോക മിത്തല്‍, സന്ദീപ് പഥക്ക് എന്നിവര്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുകയാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. ആകെ ഏഴ് എംപിമാരാണ് പാര്‍ട്ടി …

ചന്ദ്രഗിരി ശ്രീ ചന്ദ്രശേഖര ക്ഷേത്രം അഷ്ടബന്ധ ബ്രഹ്‌മകലശ മഹോത്സവം മെയ് 17 മുതല്‍

കാസര്‍കോട്: ചന്ദ്രഗിരി ശ്രീ ചന്ദ്രശേഖര ക്ഷേത്രം അഷ്ടബന്ധ ബ്രഹ്‌മകലശ മഹോത്സവം മെയ് 17, 18, 19, 20 തീയ്യതികളില്‍ നടക്കും.17ന് രാവിലെ ഏഴിന് ഉഷപൂജ, 8.30ന് കന്നികലവറ നിറയ്ക്കല്‍, സമീപ പ്രദേശങ്ങളില്‍ നിന്നുള്ള കലവറ ഘോഷയാത്രകള്‍. 10ന് കീഴൂര്‍ കുറുംബ ആധ്യാത്മിക സമിതിയുടെ ശിവ സഹസ്രനാമാര്‍ച്ചന. 11ന് കളനാട്, കട്ടക്കാൽ, നാദലീലെ ഭജന സംഘത്തിന്റെ ഭജന. 12.30ന് ഉച്ചപൂജ, വൈകുന്നേരം 6.30ന് ദീപാരാധന, 6.45ന് കീഴൂര്‍ ചന്ദ്രഗിരി ശാസ്താ ക്ഷേത്രത്തില്‍ നിന്നു സാംസ്‌ക്കാരിക ഘോഷയാത്ര. രാത്രി 7.30ന് …

14 കാരനായ മകനെ ഉപേക്ഷിച്ച് 37 കാരി 22 കാരനെ വിവാഹം കഴിച്ചു; പിന്നാലെ കുടുംബത്തിന്റെ വധ ഭീഷണി; സംരക്ഷണം തേടി ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍

ബെംഗളൂരു: 14 വയസ്സുള്ള മകനെ ഉപേക്ഷിച്ച് 22 കാരനെ വിവാഹം കഴിച്ച 37 കാരി സംരക്ഷണം ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ അഭയം തേടി. ബെംഗളൂരു സ്വദേശിയായ കവിതയും(37) മൈസൂരു സ്വദേശിയായ ഭാസ്‌കറുമാണ്(22) കുടുംബാംഗങ്ങളുടെ വധഭീഷണിയെ തുടര്‍ന്ന് പൊലീസിനെ സമീപിച്ചത്. ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചതാണ്. എട്ട് വര്‍ഷം മുന്‍പ് കവിതയുടെ ഭര്‍ത്താവ് മരിച്ചിരുന്നു. പിന്നീട് 14 വയസ്സുള്ള മകനൊപ്പം ബെംഗളൂരുവിലെ വീട്ടില്‍ പിതാവിനൊപ്പം താമസിച്ചുവരികയായിരുന്നു. വീട്ടുജോലി ചെയ്താണ് കവിത മകനെ വളര്‍ത്തിയത്. അതിനിടെയാണ് കവിത ബന്ദേ മകലമ്മ …

വേനല്‍മഴ എത്തുന്നു; കാസര്‍കോട് ജില്ലയില്‍ ഉള്‍പ്പെടെ 4 ജില്ലകളില്‍ 29ന് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കാസര്‍കോട്, കണ്ണൂര്‍, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ശക്തമായ വേനല്‍ മഴയ്ക്കു സാധ്യത. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മഴ മുന്നറിയിപ്പ് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ 29ന് ബുധനാഴ്ച നാലു ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വേനല്‍ മഴയെത്തുന്നതിനു മുന്നോടിയായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചൂട് വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ മുന്നറിയിച്ചു.മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ സ്വയം മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. രാവിലെ 11 മുതല്‍ ഉച്ച കഴിഞ്ഞ് 3 …

വയോധികനെ കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: വയോധികനെ കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുന്നിക്കോട് ഞാറാക്കാട് തെങ്ങിന്‍ തറയില്‍ ബേബി ഫിലിപ്പ് (85) ആണ് മരിച്ചത്. സൂര്യാതപമാണ് മരണത്തിന് കാരണമെന്ന് സംശയിക്കുന്നു. രാവിലെ സ്വന്തം കൃഷിയിടത്തിലേക്ക് പോയ ഫിലിപ്പിനെ പതിനൊന്ന് മണി ആയിട്ടും കാണാത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ച് ചെന്നപ്പോഴാണ് കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുഖത്ത് പൊള്ളലേറ്റതിന്റെ പാടുണ്ട്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ മരണ കാരണം സ്ഥിരീകരിക്കാന്‍ കഴിയൂ എന്ന് അധികൃതര്‍ പറഞ്ഞു.

പട്ടാപ്പകല്‍ ജ്വല്ലറിയില്‍ നിന്ന് 16 കാരന്‍ അടിച്ചുമാറ്റിയത് 2 പവന്റെ സ്വര്‍ണ വളകള്‍; കയ്യോടെ പൊക്കി പൊലീസ്; കൗമാരക്കാരായ കൂട്ടു പ്രതികളും പിടിയില്‍

മലപ്പുറം: പട്ടാപ്പകല്‍ ജ്വല്ലറിയില്‍ നിന്ന് രണ്ടു പവന്റെ സ്വര്‍ണ വളകള്‍ മോഷ്ടിച്ച സംഭവത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ 16 കാരന്‍ പിടിയില്‍. പുളിക്കല്‍ അങ്ങാടിയിലെ കനകമഹല്‍ ജ്വല്ലറിയില്‍ കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് നടന്ന സംഭവത്തിലാണ് പ്രതി പിടിയിലായത്. ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് പ്രതിയെ പിടിക്കാന്‍ കഴിഞ്ഞത്. ഇയാള്‍ക്കൊപ്പം മോഷണത്തിന് കൂട്ടുനിന്ന കൗമാരക്കാരായ മറ്റ് രണ്ടും പ്രതികളും പിടിയിലായിട്ടുണ്ട്. പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് പുറമെ കോഴിക്കോട് പെരുമണ്ണ കട്ടക്കളത്തില്‍ വീട്ടില്‍ മുഹമ്മദ് സിനാന്‍ …

ദ്രാവിഡ ഭാഷാ പുരസ്കാരം ഡോ. ആര്യഗോപിക്ക്

കണ്ണൂർ: ലോകത്തിലാദ്യമായി ഗ്രന്ഥ പ്രതിഷ്ഠ നടത്തിയ ചെറുപുഴ കക്കോടുള്ള ചെറുശ്ശേരി ഗ്രാമത്തിലെ നവപുരം മതാതീത ദേവാലയം സാഹിത്യത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാർക്ക് നൽകിവരുന്ന ദ്രാവിഡ ഭാഷാ പുരസ്കാരം -2026 ന് (മലയാളം) കവയിത്രിയും എഴുത്തുകാരിയുമായ ഡോ: ആര്യ ഗോപി അർഹയായി.ഇംഗ്ലീഷിലും മലയാളത്തിലും ഒട്ടനവധി കവിതകളും കഥകളും പ്രബന്ധങ്ങളും എഴുതി യിട്ടുള്ള ഡോ: ആര്യ ഗോപി കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ അസോസിയേറ്റ് പ്രൊഫസറും (ഇംഗ്ലീഷ്), വകുപ്പ് തല മേധാവിയുമാണ്. സാഹിത്യത്തിൽ ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും ശ്രദ്ധേയമായ സംഭാവനകൾ …

ലൈംഗിക ശേഷി വര്‍ധിപ്പിക്കുന്നിന് ഉത്തേജക മരുന്ന് കഴിച്ചു; 29കാരന്‍ മരിച്ചു

ഗുരുഗ്രാം: ലൈംഗിക ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള മരുന്നു കഴിച്ച 29കാരന്‍ മരിച്ചു. നാഗ്പൂര്‍ സ്വദേശിയായ രോഹിത് ലാല്‍ എന്നയാളാണ് മരിച്ചത്. ഗുരുഗ്രാമിലെ സെക്ടര്‍ 53ല്‍ താമസക്കാരനായിരുന്നു. രാവിലെ സഹപ്രവര്‍ത്തകന്‍ ഫോണ്‍ വിളിച്ചപ്പോള്‍ എടുത്തിരുന്നില്ല.സംശയം തോന്നി പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസെത്തുമ്പോള്‍ വാതില്‍ അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. വാതില്‍ ബലം പ്രയോഗിച്ച് തുറന്നപ്പോഴാണ് അകത്ത് മരിച്ച നിലയില്‍ കാണപ്പെട്ടത്.രോഹിതിന്റെ വിവാഹം നേരത്തെ നിശ്ചയിച്ചിരുന്നു. പ്രതിശ്രുത വധുവിനെ കാണാന്‍ പോകുന്നതിന് മുന്നോടിയായാണ് ലൈംഗിക ഉത്തേജക മരുന്ന് കഴിച്ചതെന്നു സംശയിക്കുന്നതായി പൊലീസ് റിപ്പോർട്ടിൽ …

പ്രതിശ്രുത വധുവായ 24 കാരിയും 2 വിവാഹം കഴിച്ച 30 കാരനും ഒരേ കയറില്‍ തൂങ്ങിമരിച്ച നിലയില്‍

തൃശൂര്‍: പ്രതിശ്രുത വധുവായ 24 കാരിയേയും രണ്ടു വിവാഹം കഴിച്ച 30 കാരനേയും ഒരേ കയറില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശൂരിലെ മാളയിലാണ് സംഭവം. പുത്തന്‍ചിറ സ്വദേശി ശ്രീജിത്ത് (30), വെണ്ണൂര്‍ സ്വദേശിനി മില്‍ന (24) എന്നിവരാണ് മരിച്ചത്. ശ്രീജിത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ ഇന്നു രാവിലെയാണ് മൃതദേഹങ്ങള്‍ കണ്ടത്. രണ്ടു തവണ വിവാഹിതനായ ശ്രീജിത്ത് മില്‍നയുമായി അടുപ്പത്തില്‍ ആയിരുന്നുവെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. ഇക്കാര്യത്തെ കുറിച്ച് മില്‍നയുടെ ബന്ധുക്കള്‍ക്കും അറിവില്ല. ശ്രീജിത്തിന്റെ ഇപ്പോഴത്തെ ഭാര്യ ദിവസങ്ങള്‍ക്ക് …

സംസ്ഥാനത്ത് പരക്കെ പാമ്പുകടി; നിരവധി പേര്‍ ആശുപത്രിയില്‍

ആലപ്പുഴ: സംസ്ഥാനത്ത് പരക്കെ പാമ്പുകടിയേറ്റതായി റിപ്പോര്‍ട്ട്. കടിയേറ്റവരില്‍ കുട്ടികളും മുതിര്‍ന്നവരുമുണ്ട്. പാമ്പു കടിയേറ്റുള്ള മരണങ്ങളും പരിക്കുമെല്ലാം ജനങ്ങളെ കടുത്ത ഭീതിയിലാഴ്ത്തുന്നു. നാലു മരണങ്ങളാണ് ഇതുവരെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. അതിന് പിന്നാലെയാണ് പാമ്പുകടിയേറ്റുള്ള പരിക്കും. നാലുപേരാണ് പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. കായംകുളത്ത് 15 വയസ്സുകാരിയും തോട്ടപ്പള്ളിയില്‍ മധ്യവയസ്‌കനും ഒറ്റപ്പാലത്ത് അംഗന്‍വാടി ടീച്ചര്‍ക്കും വയനാട് ഒരു യുവാവിനും കടിയേറ്റു. കായംകുളം എരുവ സ്വദേശി സന്തോഷിന്റെ മകള്‍ അനാമിക (15) യ്ക്കാണ് വെള്ളിയാഴ്ച രാത്രി കടിയേറ്റത്. ഉടന്‍ തന്നെ …

നിതിന്‍ രാജിന്റെ മരണം: ഡോ.എം.കെ റാമിന് മുന്‍കൂര്‍ ജാമ്യം ഇല്ല; സംഗീത നമ്പ്യാര്‍ക്ക് ജാമ്യം

കണ്ണൂര്‍: അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒന്നാംപ്രതിയായ ഡോക്ടര്‍ എം.കെ റാമിന്റെ മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് കോടതി. അതേസമയം രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാര്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയും ചെയ്തു. തലേേശ്ശരി അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. കോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ എന്നാണ് ഇതേ കുറിച്ച് പ്രോസിക്യൂഷന്‍ പ്രതികരിച്ചത്. നിതിന്‍ രാജിന്റെ പതിനാറാം ചടങ്ങ് ദിവസമാണ് ഒന്നാം …

പൂരാവേശത്തിന്റെ നിറവില്‍ തൃശൂര്‍; തെക്കേഗോപുര വാതില്‍ തുറന്ന് നെയ്തല കാവിലമ്മ

തൃശൂര്‍: പൂരാവേശത്തില്‍ തൃശൂര്‍ നഗരം. 14 പേരുടെ മരണത്തിനിടയാക്കിയ വെടിക്കെട്ട് അപകടത്തിന് പിന്നാലെയാണ് ലളിതമായ ചടങ്ങോടെ പൂരത്തിന് തുടക്കമായത്. വെടിക്കെട്ട് പൂര്‍ണമായും ഒഴിവാക്കിയാണ് ആഘോഷം. ഇതോടൊപ്പം കുടമാറ്റത്തിന്റെ സമയവും പരിമിതപ്പെടുത്തിയിട്ടുണ്ട്. മേളം, മേളക്കാരുടെ എണ്ണം, ആനകളുടെ എണ്ണം എന്നിവയില്‍ മാറ്റമില്ല. പൂരത്തിന്റെ വിളംബരച്ചടങ്ങുകള്‍ ആരംഭിച്ചു. കുറ്റൂര്‍ നെയ്തലക്കാവ് ഭഗവതി പൂരത്തിന്റെ തലേ ദിവസം വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളി വന്നു തെക്കേഗോപുരം വഴി പുറത്തിറങ്ങുന്നതാണ് ചടങ്ങ്. ഇത്തവണയും എറണാകുളം ശിവകുമാറാണ് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയത്. രാവിലെ ക്ഷേത്രത്തില്‍ നിന്നു …

എടച്ചാക്കെയില്‍ ശൈശവ വിവാഹം നടന്നതായി സ്ഥിരീകരിച്ചു; ചന്തേര പൊലീസ് കേസെടുത്തു

കാസര്‍കോട്: ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എടച്ചാക്കെ അഴീക്കല്‍ ജുമാമസ്ജിദില്‍ ശൈശവ വിവാഹം നടന്നതായി സ്ഥിരീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ചന്തേര പൊലീസ് കേസെടുത്തു. ശൈശവ വിവാഹം സംബന്ധിച്ച് ശൈശവ വിവാഹ നിരോധന ഓഫീസര്‍ കഴിഞ്ഞ ദിവസം ഹൊസ്ദുര്‍ഗ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കാനത്ത് നടത്തിയെന്നായിരുന്നു ആക്ഷേപം. ബന്ധുക്കളുടെയും കമ്മറ്റി ഭാരവാഹികളുടെയും സാന്നിധ്യത്തിലായിരുന്നു കാനത്ത്. ഇതു സംബന്ധിച്ച് ചൈല്‍ഡ് ലൈനില്‍ ആണ് പരാതി ലഭിച്ചത്. തുടര്‍ന്നാണ് ശിശു ക്ഷേമ വകുപ്പിനു കീഴിലുള്ള ശൈശവ വിവാഹ നിരോധന ഓഫീസറുടെ …

എന്‍മകജെയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശ്രീകൃഷ്ണ ഭട്ട് വെര്‍മുഡി അന്തരിച്ചു

കാസര്‍കോട്: എന്‍മകജെയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശ്രീകൃഷ്ണഭട്ട് വെര്‍മുഡി (78) അന്തരിച്ചു. പെര്‍ള സ്വദേശിയാണ്. എന്‍മകജെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ട്രഷറര്‍, നല്‍ക്ക വാഗ്‌ദേവി സ്‌കൂള്‍ മാനേജര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.ഭാര്യ: ശങ്കരി. മക്കള്‍: ശാരദ, രവിശങ്കര്‍, സത്യനാരായണ, ഗണേഷ്‌കൃഷ്ണ. മരുമക്കള്‍: ഡോ. ശ്യാംപ്രസാദ്, വിദ്യ, ആശാലക്ഷ്മി, സൗമ്യ. സഹോദരങ്ങള്‍: ഡോ. സത്യശങ്കര്‍ വെര്‍മുഡി, ഡോ. വിഘ്‌നേശ്വര വെര്‍മുഡി, ഇന്ദിര, ശാന്ത, സരോജ, പരേതയായ വിജയലക്ഷ്മി.