2 വര്‍ഷം മുമ്പ് മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിയ ഭാര്യയെ വോട്ട് ചെയ്യാനെത്തിയപ്പോള്‍ കാത്തിരുന്ന് പിടികൂടി യുവാവ്; പിന്നീട് പൊതിരെ മര്‍ദ്ദനം

കൊല്‍ക്കത്ത: രണ്ടു വര്‍ഷം മുമ്പ് മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിയ ഭാര്യയെ വോട്ട് ചെയ്യാനെത്തിയപ്പോള്‍ കാത്തിരുന്ന് പിടികൂടി യുവാവ് പൊതിരെ മര്‍ദ്ദിച്ചതായി പരാതി. പശ്ചിമബംഗാള്‍ തിരഞ്ഞെടുപ്പിനിടെ നക്‌സല്‍ബാരി നിയമസഭ മണ്ഡലത്തിലെ ഫാന്‍സിദേവ തരാബാരി പോളിംഗ് ബൂത്തിലാണ് സംഭവം. ഭാര്യ വോട്ടു ചെയ്യാന്‍ എത്തുമെന്ന് അറിഞ്ഞിരുന്ന യുവാവ് രാവിലെ തൊട്ട് കാത്തിരിക്കുകയായിരുന്നു.അതിനിടെ യുവതി വോട്ട് ചെയ്യാനെത്തുകയും യുവാവ് ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. ഇതോടെ അവിടെയുണ്ടായിരുന്ന പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. യുവാവ് കൊടുംചൂട് അവഗണിച്ച് രാവിലെ മുതല്‍ ബൂത്തില്‍ കറങ്ങി നടക്കുന്നതായി ദൃക് സാക്ഷികള്‍ പൊലീസിനോട് പറഞ്ഞു. ഉച്ചയ്ക്ക് രണ്ട് മണിയോടെ യുവതി എത്തിയതിന് പിന്നാലെ പാഞ്ഞടുത്ത യുവാവ് യുവതിയെ മര്‍ദ്ദിക്കുകയും വോട്ടര്‍ ഐഡി പിടിച്ചെടുക്കാന്‍ ശ്രമിക്കുകയും മുടി പിടിച്ച് വലിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ബൂത്തിന് പുറത്തെ സംഘര്‍ഷം ശ്രദ്ധയില്‍പെട്ട സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്സ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് യുവതിയെ രക്ഷപ്പെടുത്തി. പിന്നീടാണ് ഇരുവരും ദമ്പതികൾ ആയിരുന്നു എന്ന് മനസിലായത്. പൊലീസിന്റെ ഇടപെടലിനെ തുടര്‍ന്ന് യുവതി വോട്ട് ചെയ്തു മടങ്ങി. യുവാവിനെ ചോദ്യം ചെയ്തശേഷം വിട്ടയച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page