പട്ടാപ്പകല്‍ ജ്വല്ലറിയില്‍ നിന്ന് 16 കാരന്‍ അടിച്ചുമാറ്റിയത് 2 പവന്റെ സ്വര്‍ണ വളകള്‍; കയ്യോടെ പൊക്കി പൊലീസ്; കൗമാരക്കാരായ കൂട്ടു പ്രതികളും പിടിയില്‍

മലപ്പുറം: പട്ടാപ്പകല്‍ ജ്വല്ലറിയില്‍ നിന്ന് രണ്ടു പവന്റെ സ്വര്‍ണ വളകള്‍ മോഷ്ടിച്ച സംഭവത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ 16 കാരന്‍ പിടിയില്‍. പുളിക്കല്‍ അങ്ങാടിയിലെ കനകമഹല്‍ ജ്വല്ലറിയില്‍ കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് നടന്ന സംഭവത്തിലാണ് പ്രതി പിടിയിലായത്. ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് പ്രതിയെ പിടിക്കാന്‍ കഴിഞ്ഞത്. ഇയാള്‍ക്കൊപ്പം മോഷണത്തിന് കൂട്ടുനിന്ന കൗമാരക്കാരായ മറ്റ് രണ്ടും പ്രതികളും പിടിയിലായിട്ടുണ്ട്.

പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് പുറമെ കോഴിക്കോട് പെരുമണ്ണ കട്ടക്കളത്തില്‍ വീട്ടില്‍ മുഹമ്മദ് സിനാന്‍ (21), പൂവാട്ടു പറമ്പ് സ്വദേശി മുഹമ്മദ് ഇഖ്ബാല്‍ (19) എന്നിവരാണ് പിടിയിലായത്. ജ്വല്ലറിയില്‍ ആഭരണം വാങ്ങാനെന്ന വ്യാജേനയെത്തിയ പ്രായ പൂര്‍ത്തിയാകാത്ത വിദ്യാര്‍ഥി രണ്ട് പവന്‍ തൂക്കം വരുന്ന മൂന്ന് വളകളുമായി പുറത്തേക്കോടുകയായിരുന്നുവെന്ന് ജ്വല്ലറി ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. പിന്നാലെ പുറത്ത് ബൈക്കില്‍ കാത്തുനിന്നിരുന്ന മുഹമ്മദ് സിനാനോടൊപ്പം കടന്നുകളഞ്ഞു.

അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കോഴിക്കോട് ജില്ലയിലെ പന്തീരാങ്കാവിലും സമാന രീതിയില്‍ മറ്റൊരു മോഷണശ്രമം ഉണ്ടായതായി പൊലീസ് കണ്ടെത്തുന്നത്. തുടര്‍ന്ന് നടത്തിയ നിരീക്ഷണത്തിനിടെയാണ് പ്രത്യേക അന്വേഷണ സംഘം പ്രതികളെ പിടികൂടിയത്. സിനാനും പ്ലസ് വണ്‍ വിദ്യാര്‍ഥിയും മോഷ്ടിച്ച സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ചിരുന്നത് ഇഖ്ബാലാണെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page