അയര്‍ലന്‍ഡില്‍ നിന്നു നാട്ടിലേക്ക് മടങ്ങിയ യുവാവ് ആലുവ റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞുവീണു മരിച്ചു

എറണാകുളം: അയര്‍ലന്‍ഡില്‍ നിന്നു നാട്ടിലേക്ക് മടങ്ങിയ യുവാവ് ആലുവ റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞുവീണു മരിച്ചു. ഇടുക്കി സ്വദേശിയായ ജയകുമാര്‍ ആണ് മരിച്ചത്. ജയകുമാര്‍ കുടുംബത്തോടൊപ്പം അയര്‍ലന്‍ഡിലായിരുന്നു. നാട്ടിലേക്കുള്ള യാത്രയില്‍ മുംബൈ വിമാനത്താവളത്തിലിറങ്ങി അവിടെ നിന്നു ട്രെയിന്‍ മാര്‍ഗമാണ് ആലുവ റെയില്‍വേ സ്റ്റേഷനിലെത്തിയത്. അവിടെ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് വിവരം. ഉടന്‍ തന്നെ ആലുവ ജില്ലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണ കാരണം അറിയാന്‍ കഴിയൂ എന്ന് ബന്ധുക്കള്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മംഗ്‌ളൂരു വിമാന ദുരന്തത്തിന് നാളെ 16 വര്‍ഷം; വിമാനം റണ്‍വെയില്‍ നിന്നു തെന്നിമാറി താഴ്ചയിലേക്ക് പതിച്ച് തീപിടിച്ചപ്പോള്‍ പൊലിഞ്ഞത് 158 ജീവനുകള്‍; പലർക്കും നഷ്ടപരിഹാരം ഇനിയും അകലെ

You cannot copy content of this page