ചന്ദ്രഗിരി ശ്രീ ചന്ദ്രശേഖര ക്ഷേത്രം അഷ്ടബന്ധ ബ്രഹ്‌മകലശ മഹോത്സവം മെയ് 17 മുതല്‍

കാസര്‍കോട്: ചന്ദ്രഗിരി ശ്രീ ചന്ദ്രശേഖര ക്ഷേത്രം അഷ്ടബന്ധ ബ്രഹ്‌മകലശ മഹോത്സവം മെയ് 17, 18, 19, 20 തീയ്യതികളില്‍ നടക്കും.
17ന് രാവിലെ ഏഴിന് ഉഷപൂജ, 8.30ന് കന്നികലവറ നിറയ്ക്കല്‍, സമീപ പ്രദേശങ്ങളില്‍ നിന്നുള്ള കലവറ ഘോഷയാത്രകള്‍. 10ന് കീഴൂര്‍ കുറുംബ ആധ്യാത്മിക സമിതിയുടെ ശിവ സഹസ്രനാമാര്‍ച്ചന. 11ന് കളനാട്, കട്ടക്കാൽ, നാദലീലെ ഭജന സംഘത്തിന്റെ ഭജന. 12.30ന് ഉച്ചപൂജ, വൈകുന്നേരം 6.30ന് ദീപാരാധന, 6.45ന് കീഴൂര്‍ ചന്ദ്രഗിരി ശാസ്താ ക്ഷേത്രത്തില്‍ നിന്നു സാംസ്‌ക്കാരിക ഘോഷയാത്ര. രാത്രി 7.30ന് പാലക്കുന്ന് കലാദര്‍പ്പണ സ്‌കൂള്‍ ഓഫ് പെര്‍ഫോമിംഗിന്റെ സ്വാഗത നൃത്തം,8 മണിക്ക് സാംസ്‌ക്കാരിക സമ്മേളനം, 9മണിക്ക് ശ്രുതി ഓര്‍ക്കസ്ട്രയുടെ ഭക്തിഗാന മഞ്ജരി.
18ന് രാവിലെ മുതല്‍ വിവിധ ചടങ്ങുകളും പൂജകളും. വൈകുന്നേരം അഞ്ചിന് ആചാര്യ വരവേല്‍പ്പ്. 6.30ന് ദീപാരാധന, 6.30ന് ക്ഷേത്ര ഭജനസമിതിയുടെ ഭജന. തുടര്‍ന്ന് പൂജകള്‍. രാത്രി 9ന് കണ്ണൂര്‍ ഭജഗോവിന്ദം ഭജന്‍സിന്റെ ഭജന. 19ന് രാവിലെ മുതല്‍ പൂജകള്‍ , 8ന് 108തേങ്ങയുടെ മഹാഗണപതിഹോമം. 9ന് കൊണ്ടവൂര്‍ മഠാധിപതി യോഗാനന്ദ സ്വാമിജിക്ക് സ്വീകരണം .തുടര്‍ന്ന് പത്മപ്രിയ ഭജന സമിതിയുടെ ഭജന. 12.30ന് ഉച്ചപൂജ, തുടര്‍ന്ന് അന്നപ്രസാദം. 1.30ന് ചന്ദ്രഗിരി വരമഹാലക്ഷ്മി മാതൃ മണ്ഡലിയുടെ ഭജന. വൈകുന്നേരം 6.30ന് ദീപാരാധന, തുടര്‍ന്ന് മഹാലക്ഷ്മിപുരം മഹിഷ മര്‍ദ്ദിനി വനിതാ കോല്‍ക്കളി സംഘത്തിന്റെ കോല്‍ക്കളി,9.30ന് നാടന്‍ കലാമേള. 20ന് രാവിലെ ഗണപതി ഹോമം, 6.45 മുതല്‍ 7.45 വരെയുള്ള ശുഭമുഹൂര്‍ത്തത്തില്‍ അഷ്ടബന്ധക്രിയ- അഷ്ടബന്ധലേപനം, 9.30ന് ചന്ദ്രഗിരി ശാരദ ഭജനസമിതിയുടെ ഭജന. 11ന് ഹരിദാസ് പാറപ്പള്ളിയുടെ സോപാന സംഗീതം, 12.30ന് ഉച്ചപൂജ, അന്നപ്രസാദം, 1.30ന് പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭജനസമിതിയുടെ ഭജന. വൈകിട്ട് ഏഴിന് വിളക്കുമാടം കൈകൊട്ടിക്കളി സംഘത്തിന്റെ കൈകൊട്ടിക്കളി. തുടര്‍ന്ന് അത്താഴപൂജ, ക്ഷേത്ര മാതൃസമിതിയുടെ തിരുവാതിരക്കളി, ഭൂതബലി ഉത്സവം, തിടമ്പ് നൃത്തം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page