നിതിന്‍ രാജിന്റെ മരണം: ഡോ.എം.കെ റാമിന് മുന്‍കൂര്‍ ജാമ്യം ഇല്ല; സംഗീത നമ്പ്യാര്‍ക്ക് ജാമ്യം

കണ്ണൂര്‍: അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒന്നാംപ്രതിയായ ഡോക്ടര്‍ എം.കെ റാമിന്റെ മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് കോടതി. അതേസമയം രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാര്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയും ചെയ്തു. തലേേശ്ശരി അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. കോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ എന്നാണ് ഇതേ കുറിച്ച് പ്രോസിക്യൂഷന്‍ പ്രതികരിച്ചത്.

നിതിന്‍ രാജിന്റെ പതിനാറാം ചടങ്ങ് ദിവസമാണ് ഒന്നാം പ്രതിയുടെ മുന്‍കൂര്‍ ജാമ്യം കോടതി നിഷേധിക്കുന്നത്. നിതിന്‍ രാജിന്റെ കുടുംബവുമായി ആലോചിച്ച് അടുത്ത നീക്കത്തെ കുറിച്ച് തീരുമാനിക്കുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. അതേസമയം നിതിന്‍ രാജിന്റെ മരണത്തിന് പിന്നാലെ ഒളിവില്‍ പോയ ഡോ. റാമിനേയും ഡോ. സംഗീതയേയും കണ്ടെത്താന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

ഇരുവരും കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പ്രോസിക്യൂഷന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് കോടതി നിഷേധിച്ചതെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. കോളേജിലെ മറ്റ് വിദ്യാര്‍ത്ഥികളുടെ മൊഴി, ഡോ.റാമിന്റെ പ്രസ്താവനകള്‍, തെളിവുകള്‍ നിരത്തിയുള്ള വാദങ്ങള്‍ എല്ലാം മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിന് തിരിച്ചടിയായതായി പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

കണ്ണൂര്‍ ദത്തല്‍ കോളേജിലെ വകുപ്പ് മേധാവി കൂടിയായ റാം ജാതിയുടെ പേരില്‍ പോലും തെറ്റായ പ്രസ്താവനകള്‍ നടത്തി. ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട റാം താന്‍ ഒ.ഇ.സി വിഭാഗത്തിലാണെന്ന് സ്ഥാപിക്കാന്‍ കോടതിയില്‍ ശ്രമം നടത്തി. എന്നാല്‍ പ്രോസിക്യൂഷന്‍ തെളിവുകള്‍ നിരത്തി അതെല്ലാം തെറ്റെന്ന് സ്ഥാപിച്ചുവെന്നും പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page