ഗുരുഗ്രാം: ലൈംഗിക ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള മരുന്നു കഴിച്ച 29കാരന്‍ മരിച്ചു. നാഗ്പൂര്‍ സ്വദേശിയായ രോഹിത് ലാല്‍ എന്നയാളാണ് മരിച്ചത്. ഗുരുഗ്രാമിലെ സെക്ടര്‍ 53ല്‍ താമസക്കാരനായിരുന്നു. രാവിലെ സഹപ്രവര്‍ത്തകന്‍ ഫോണ്‍ വിളിച്ചപ്പോള്‍ എടുത്തിരുന്നില്ല.സംശയം തോന്നി പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസെത്തുമ്പോള്‍ വാതില്‍ അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. വാതില്‍ ബലം പ്രയോഗിച്ച് തുറന്നപ്പോഴാണ് അകത്ത് മരിച്ച നിലയില്‍ കാണപ്പെട്ടത്.
രോഹിതിന്റെ വിവാഹം നേരത്തെ നിശ്ചയിച്ചിരുന്നു. പ്രതിശ്രുത വധുവിനെ കാണാന്‍ പോകുന്നതിന് മുന്നോടിയായാണ് ലൈംഗിക ഉത്തേജക മരുന്ന് കഴിച്ചതെന്നു സംശയിക്കുന്നതായി പൊലീസ് റിപ്പോർട്ടിൽ പറയുന്നു. മരുന്നിന്റെ ഡോസ് കൂടി ഹൃദയാഘാതം ഉണ്ടായതായിരിക്കാം മരണകാരണമായതെന്നു സംശയിക്കുന്നു.







