എടച്ചാക്കെയില്‍ ശൈശവ വിവാഹം നടന്നതായി സ്ഥിരീകരിച്ചു; ചന്തേര പൊലീസ് കേസെടുത്തു

കാസര്‍കോട്: ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എടച്ചാക്കെ അഴീക്കല്‍ ജുമാമസ്ജിദില്‍ ശൈശവ വിവാഹം നടന്നതായി സ്ഥിരീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ചന്തേര പൊലീസ് കേസെടുത്തു. ശൈശവ വിവാഹം സംബന്ധിച്ച് ശൈശവ വിവാഹ നിരോധന ഓഫീസര്‍ കഴിഞ്ഞ ദിവസം ഹൊസ്ദുര്‍ഗ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കാനത്ത് നടത്തിയെന്നായിരുന്നു ആക്ഷേപം. ബന്ധുക്കളുടെയും കമ്മറ്റി ഭാരവാഹികളുടെയും സാന്നിധ്യത്തിലായിരുന്നു കാനത്ത്. ഇതു സംബന്ധിച്ച് ചൈല്‍ഡ് ലൈനില്‍ ആണ് പരാതി ലഭിച്ചത്. തുടര്‍ന്നാണ് ശിശു ക്ഷേമ വകുപ്പിനു കീഴിലുള്ള ശൈശവ വിവാഹ നിരോധന ഓഫീസറുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയത്. പെണ്‍കുട്ടിയുടെ വയസ് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാത്തതിനാല്‍ പെണ്‍കുട്ടി താമസിക്കുന്ന മഹല്ലിലെ കമ്മിറ്റി വിവാഹം നടത്തിക്കൊടുക്കാന്‍ തയ്യാറായിരുന്നില്ലെന്നു പറയുന്നു. ഇക്കാരണത്താലാണ് വിവാഹം വരന്റെ നാട്ടില്‍ വച്ച് നടത്തിയതത്രെ. ഏപ്രില്‍ 13ന് ആയിരുന്നു വിവാഹം. സംഭവത്തില്‍ ശൈശവ വിവാഹ നിരോധന നിയമപ്രകാരം പൊലീസ് ക്രിമിനല്‍ കേസെടുത്തതോടെ വിശദമായ അന്വേഷണം ഉണ്ടാകും. എന്നാല്‍ വിവാഹം നടത്തിയെന്നതിനു ഇതുവരെ തെളിവ് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും സൂചനയുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page